video
play-sharp-fill

ആർ എസ് എസ് പ്രവർത്തകൻ്റെ കൊലപാതകം; പ്രതികളിൽ ഒരാളുടെ രേഖാചിത്രം പുറത്തുവിടും;പ്രതികള്‍ സഞ്ചരിച്ച വെള്ള മാരുതി 800 കാര്‍ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കി

ആർ എസ് എസ് പ്രവർത്തകൻ്റെ കൊലപാതകം; പ്രതികളിൽ ഒരാളുടെ രേഖാചിത്രം പുറത്തുവിടും;പ്രതികള്‍ സഞ്ചരിച്ച വെള്ള മാരുതി 800 കാര്‍ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കി

Spread the love

സ്വന്തം ലേഖിക

പാലക്കാട്: ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിൽ പ്രതികളില്‍ ഒരാളുടെ രേഖാചിത്രം പൊലീസ് ഇന്ന് പുറത്തുവിട്ടേക്കും.

സഞ്ജിത്തിന്റെ ഭാര്യയും കേസിലെ ദൃക്സാക്ഷിയുമായ അര്‍ഷികയില്‍ നിന്ന് വിവരങ്ങള്‍ ചേദിച്ചറിഞ്ഞാണ് രേഖാചിത്രം തയ്യാറാക്കിയത്.തിങ്കളാഴ്ച രാവിലെ 8.45 നായിരുന്നു കൊലപാതകം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ദേശീയപാതയ്ക്ക് സമീപം കണ്ണനൂരില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ വടിവാളുകളുടെ ഫോറന്‍സിക് ഫലം ഇതുവരെ കിട്ടിയിട്ടില്ല.

അക്രമികള്‍ സഞ്ചരിച്ച കാറിന്റെ വിവരങ്ങളും പൊലീസ് പുറത്തുവിടും. പ്രതികള്‍ സഞ്ചരിച്ച വെള്ള മാരുതി 800 കാര്‍ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണസംഘം.