Spread the love

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനാണ്  ആർഎസ്എസിനെച്ചൊല്ലി വിവാദമുണ്ടാക്കുന്നതെന്ന്  മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. മണ്ഡലത്തില്‍ ചെയ്തിട്ടുള്ള വികസനത്തെക്കുറിച്ച് ഇൻഡി സഖ്യക്കാർക്ക്  വോട്ടർമാരോട് പറയാനുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആര്‍എസ്എസിനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്.

video
play-sharp-fill

ആർഎസ്എസ് എന്തെന്ന്  ജനങ്ങൾക്ക് അറിയാം. സിപിഎമ്മുമായി ഒരു ബന്ധവും ആർഎസ്എസിനുണ്ടായിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യസംരക്ഷണത്തിന് ആർഎസ്എസ് നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അത് സിപിഎമ്മുമായുള്ള സഹകരണമല്ല. വാടിക്കൽ രാമകൃഷ്ണൻ മുതൽ രൺജിത്ത് ശ്രീനിവാസൻ വരെയുള്ള സംഘപ്രവർത്തകരുടെ ചോരക്കറ പേറുന്നവരാണ് സിപിഎമ്മുകാരെന്നും വി.മുരളീധരൻ പറഞ്ഞു.