play-sharp-fill
ആർ.എസ്.എസിന്റെ ആദ്യ സൈനിക സ്‌കൂൾ ഉത്തർപ്രദേശിൽ ആരംഭിക്കുന്നു : വിദ്യാഭാരതിക്കാണ് സ്‌കൂളിന്റെ ചുമതല; പ്രവേശനം എൻട്രൻസ് മുഖേന

ആർ.എസ്.എസിന്റെ ആദ്യ സൈനിക സ്‌കൂൾ ഉത്തർപ്രദേശിൽ ആരംഭിക്കുന്നു : വിദ്യാഭാരതിക്കാണ് സ്‌കൂളിന്റെ ചുമതല; പ്രവേശനം എൻട്രൻസ് മുഖേന

 

സ്വന്തം ലേഖകൻ

യുപി: ആർ.എസ്.എസിന്റെ ആദ്യ സൈനിക സ്‌കൂൾ ഉത്തർപ്രദേശിൽ ആരംഭിക്കുന്നു. സൈനിക പ്രവേശനത്തിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനായി പരിശീലനങ്ങൾ നൽകാനാണ് ഈ സ്‌കൂളുകളെന്നാണ് ആർ.എസ്.എസിന്റെ വാദം. ആർ.എസ്.എസിന്റെ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന വിദ്യാഭാരതിക്കാണ് സ്‌കൂളിന്റെ ചുമതല. ഏപ്രിലിൽ ക്ലാസുകൾ ആരംഭിക്കും.


ഉത്തർപ്രദേശിലെ ബുലന്ദ്ഷറിലാണ് ആദ്യ സ്‌കൂൾ ആരംഭിക്കുന്നത്. അന്തരിച്ച ആർ.എസ്.എസ് മുൻ മേധാവി രജ്ജു ഭയ്യയുടെ പേരിലാണ് സ്‌കൂൾ. ഔദ്യോഗിക വിദ്യാഭ്യാസത്തിന് പുറമെ സൈനിക മേഖലയിൽ പ്രവേശിക്കുന്നതിനുള്ള പരിശീലനമാണ് ഇവിടെ നൽകുന്നത്. സി.ബി.എസ്.ഇ പാഠ്യപദ്ധതിയാണ് സ്‌കൂളിൽ പിന്തുടരുക. പൂർണമായും റെസിഡൻഷ്യൽ രീതിയിലുള്ള സ്‌കൂളാണ് തുടങ്ങുന്നത്. വിദ്യാർഥികൾക്ക് ആത്മീയവും ധാർമികവുമായ മാർഗനിർദ്ദേശങ്ങൾ നൽകാൻ ഈ രീതിയാണ് അഭികാമ്യമെന്നാണ് വിദ്യാഭാരതി അധികൃതർ പറയുന്നത്. ആദ്യ ബാച്ചിൽ 160 വിദ്യാർഥികളെയാണ് ഉൾക്കൊള്ളിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് ഒന്നിനാണ് രജിസ്റ്റർ ചെയ്ത കുട്ടികൾക്കായി പ്രവേശന പരീക്ഷ നടത്തുക. പ്രവേശനം എൻട്രൻസ് മുഖേനയായിരിക്കുമെന്നും നാഷണൽ ഡിഫൻസ് അക്കാദമി, നാവിക അക്കാദമി, കരസേനയുടെ ടെക്നിക്കൽ എക്സാമിനേഷൻ എന്നിവയ്ക്ക് വേണ്ടിയുള്ള പരിശീലനമാകും സ്‌കൂളിൽ നൽകുക എന്നും വിദ്യാഭ്യാരതി വ്യക്തമാക്കുന്നു. രാജ്യത്ത് വിവിധയിടങ്ങളിലായി നിലവിൽ 20,000ത്തോളം സ്‌കൂളുകൾ നടത്തുന്നുണ്ടെന്നും വിദ്യാഭാരതി അറിയിച്ചു.