video
play-sharp-fill

വിവാഹവീട്ടില്‍ ആര്‍.എസ്.എസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകർ തമ്മിൽ സംഘർഷം; നാല് പേര്‍ക്ക് പരിക്ക്

വിവാഹവീട്ടില്‍ ആര്‍.എസ്.എസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകർ തമ്മിൽ സംഘർഷം; നാല് പേര്‍ക്ക് പരിക്ക്

Spread the love

പാനൂർ: വിവാഹ വീട്ടിൽ ആർ എസ് എസ്- കോൺഗ്രസ്‌ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. പൂക്കോം വലിയാണ്ടി പീടികയില്‍ കോണ്‍ഗ്രസ് പ്രവർത്തകരെ വിവാഹ വീട്ടില്‍ നിന്നും മർദ്ദിച്ച ആർ എസ് എസ് പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

 

കോണ്‍ഗ്രസ് പ്രവർത്തകരായ ആഷിൻ, സല്‍മിൻ, ജിഷിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

അണിയാരം പൂമരച്ചോട്ടിലെ പുത്തൻ വീട്ടില്‍ അശോകൻ്റെ വിവാഹ വീട്ടില്‍ വെച്ച്‌ ശനിയാഴ്ച ഉച്ചയ്ക്ക് കോണ്‍ഗ്രസ്സ് പ്രവർത്തകരെ ആർ.എസ്.എസുകാർ ആക്രമിക്കുകയായിരുന്നുവെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. സാജു, ബ്ലോക്ക് പ്രസിഡണ്ട് കെ.പി. ഹാഷിം എന്നിവർ പറഞ്ഞു.അക്രമത്തില്‍ നേതാക്കള്‍ പ്രതിഷേധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എന്നാല്‍ കല്യാണ വീട്ടില്‍ ഭക്ഷണം വിളമ്പുന്ന ആർഎസ്‌എസ് പ്രവർത്തകരെ കോണ്‍ഗ്രസ് പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്ന് ആർഎസ്‌എസ് ആരോപിച്ചു.ആർഎസ്‌എസ് പ്രവർത്തകനായ എം ടി കെ റീജിത്തിനെ തലശേരി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവിഭാഗത്തിനുമെതിരെയാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.