ഞാൻ മുസ്ലീം, ഭാര്യ ഹിന്ദു,മക്കൾ ഇന്ത്യക്കാർ ;നിലപാട് വ്യക്തമാക്കി ഷാരുഖ് ഖാൻ
സ്വന്തം ലേഖകൻ
കൊച്ചി :ബോളിവുഡ് താരം ഷാരുഖ് ഖാൻറെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. മതത്തെക്കുറിച്ചുള്ള തൻറെ കാഴ്ചപ്പാട് വ്യക്തമാക്കുകയാണ് ഈ വീഡിയോയിൽ ഷാരുഖ്.
ഹിന്ദു – മുസ്ലിം എന്ന വേർതിരിവ് തങ്ങൾക്കിടയിൽ ഇല്ലെന്ന് വീഡിയോയിൽ ഷാരുഖ് ഖാൻ വ്യക്തമാക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഞാൻ മുസ്ലിം ആണ് . എൻറെ ഭാര്യ ഹിന്ദുവും. എന്നാൽ എൻറെ കുട്ടികൾ ഇന്ത്യക്കാരാണ്. കുട്ടികൾ സ്‌കൂളിൽ പോയി തുടങ്ങിയപ്പോൾ ഞങ്ങൾക്ക് മതം എന്ന കോളം പൂരിപ്പിക്കേണ്ടി വന്നു. എന്റെ മകൾ എന്നോട് ചോദിച്ചു നമ്മുടെ മതമെന്താണെന്ന് ? അപ്പോൾ ഞാൻ അതിൽ ഇന്ത്യൻ എന്ന് എഴുതി. ഞങ്ങൾക്ക് വേറെ ഒരു മതമില്ലെന്നും ഷാരുഖ് വീഡിയോയിൽ പറയുന്നു.
വീട്ടിൽ പ്രത്യേകിച്ച് ഒരു മതവുമില്ലാത്തതു കൊണ്ട് എല്ലാ മതങ്ങളുടെ ഉത്സവങ്ങളും ഞങ്ങൾ ഒരേ പ്രാധാന്യത്തോട ആഘോഷിക്കും. ആര്യൻ എന്ന പേരും സുഹാന എന്ന പേരും പകുതി മതപരവും പകുതി ഇന്ത്യനുമാണ്. അതിൻറെ കൂടെ ഖാൻ എന്ന പേര് ഇഷ്ടദാനം നൽകിയതാണെന്നും ഷാരുഖ് വ്യക്തമാക്കുന്നു.