
തിരുവനന്തപുരം: ബിഗ് ബോസ് താരവും ബിജെപി പ്രവർത്തകനുമായ റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു.
കാൻസർ ബാധിതയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗമൂർച്ഛിച്ചതിനെ തുടർന്ന് ബീന ചികിത്സയിലായിരുന്നുവെന്നാണ് വിവരം.
അമ്മയുടെ വിയോഗ വിവരം റോബിൻ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2026 മാർച്ച് 25നാണ് എൻഡോമെട്രിയല്‍ കാർസിനോമ കാൻസർ ഉണ്ടെന്ന് കണ്ടെത്തിയതെന്ന് റോബിൻ രാധാകൃഷ്ണൻ പറയുന്നു.
പിന്നീട് അങ്ങോട്ട് ആശുപത്രി സന്ദർശനവും ചികിത്സയും വേദയും പ്രാർത്ഥനകളുമായിരുന്നു ജീവിതമെന്ന് റോബിൻ പറയുന്നു. അമ്മ രോഗത്തോട് സധൈര്യം തന്നെ പോരാടിയെന്നും ആ ഘട്ടത്തിലും മറ്റുള്ളവർക്കവർ പ്രചോദനമായി നിന്നുവെന്നും റോബിൻ പറയുന്നു.







