Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കൊല്ലം: കൊല്ലത്ത് വയോധികയുടെ വീട്ടില്‍ കയറി മാല പൊട്ടിച്ച്‌ യുവാവ് കടന്നുകളഞ്ഞു. കോമളം അരവിന്ദാരാമത്തില്‍ ധര്‍മലത(61)യുടെ മാലയാണ് കവര്‍ന്നത്.മേല്‍വിലാസം തിരക്കിയെത്തിയ യുവാവ് മാല പൊട്ടിച്ച്‌ കടന്നുകളയുകയായിരുന്നു. മാല സ്വര്‍ണമല്ല മുക്കുപണ്ടമാണെന്ന് ധര്‍മലത പറഞ്ഞു.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. സ്‌കൂട്ടറിലെത്തിയ യുവാവ് അര്‍ജുനന്‍ എന്നയാളുടെ മേല്‍വിലാസം തിരക്കിയാണ് വീട്ടിലെത്തിയത്. തനിക്ക് അറിയില്ലെന്നും സമീപത്തെ കടയില്‍ തിരക്കാനും ധര്‍മലത പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്പോള്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാന്‍ അടുക്കളയിലേക്കുപോയ ധര്‍മലതയുടെ പിന്നാലെ യുവാവ് എത്തുകയും മാലപൊട്ടിച്ച്‌ ഓടുകയും ചെയ്തു. ഹെല്‍മെറ്റ് ധരിച്ചതുകൊണ്ട് ആളെ വ്യക്തമായി തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അഞ്ചല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.