
സ്വന്തം ലേഖിക
തിരുവനന്തപുരം: ഓപ്പറേഷന്‍ സരള്‍ രാസ്തയുടെ ഭാഗമായി വിജിലന്‍സ് നടത്തിയ പരിശോധന പകുതിയോളം റോഡിലും കുഴികള്‍ കണ്ടെത്തി.
റോഡ് ടാറിംഗിലെ കുഴപ്പങ്ങള്‍ കണ്ടെത്തുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു പരിശോധന. ആറ് മാസത്തിനിടെ ടാറിംഗ് നടന്ന റോഡുകളിലായിരുന്നു പരിശോധന. പരിശോധന നടത്തിയ 148 റോഡുകളില്‍ 67ലും കുഴികള്‍ കണ്ടെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

19 റോഡുകളില്‍ വേണ്ടത്ര ടാര്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. റോഡ് റോളര്‍ ഉപയോഗിക്കാതെ ടാറിംഗ് ചെയ്തതായും കണ്ടെത്തി.
അതേസമയം, റോഡുകള്‍ തകരാന്‍ കാരണം കാലം തെറ്റി പെയ്യുന്ന മഴയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. കാലാവസ്ഥ മനസിലാക്കി എങ്ങനെ റോഡ് നിര്‍മ്മാണം നടത്താം എന്നാണ് ചിന്തിക്കുന്നത്. കാലാവസ്ഥാവ്യതിയാനം പ്രധാന പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







