റോഡിൽ കർക്കശക്കാരായി മോട്ടോർ വാഹന വകുപ്പ്: ആഗസ്റ്റിൽ റോഡ് അപകടങ്ങൾ ജില്ലയിൽ കുറഞ്ഞു; മരണങ്ങളിലും കുറവ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: മുൻ വർഷത്തെ അപേക്ഷിച്ചു ആഗസ്റ്റ് മാസം റോഡ് അപകടങ്ങളിൽ ക്രമാതീതമായ കുറവ്. 2019 ഓഗസ്റ്റിൽ 183 അപകടങ്ങളും 27 അപകട മരണവും ഉണ്ടായപ്പോൾ , 2020 ഓഗസ്റ്റിൽ കർശനമായ വാഹനപരിശോധനയിലൂടെ 138 അപകടങ്ങളും 14 അപകട മരണവും ആക്കി കുറയ്ക്കാൻ സാധിച്ചതായി മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇതു സംബന്ധിച്ചുള്ള കണ്ടെത്തലുള്ളത്.

ജൂൺ ജൂലൈ മാസത്തിലെ അപകടമരണങ്ങൾ വിശകലനം ചെയ്തതിൽ 70 ശതമാനവും ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപെട്ടത് എന്നു കണ്ടെത്തി. അപകടമരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ,ഹെൽമറ്റ് ധരിക്കാത്ത ബൈക്ക് യാത്രചെയ്തവർക്കെതിരെയും, അപകടകരമായ പാർക്കിങ്ങിന് എതിരെയും കർശന നടപടി സ്വീകരിച്ചു. ഇതോടെയാണ് അപകട മരണങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ സാധിച്ചത്.

റോഡ് സുരക്ഷ അതോറിറ്റിയുടെ യുടെ നിർദ്ദേശപ്രകാരം പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത വാഹന പരിശോധന നടത്തി വരുന്നു.കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് യാത്രക്കാരെ നിർത്തി കൊണ്ടുപോയ നാല് സ്വകാര്യ ബസുകൾക്കും റൂട്ട് മാറിസർവീസ് നടത്തിയ രണ്ടു ബസുകൾക്കും ഡ്രൈവർ പാസഞ്ചർ ക്യാബിൻ വേർതിരിക്കാത്ത 32 ഓട്ടോ/ ടാക്‌സികൾക്കും എതിരെ കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ ഉള്ള പരിശോധനകൾ കൂടുതൽ കർശനമാക്കുന്നതും പെർമിറ്റ് സസ്‌പെൻഡ് ചെയ്യുന്ന ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.