
കോട്ടയം: ഇടയ്ക്കാട്ടുപള്ളി – ജുമാ മസ്ജിദ് റോഡിന്റെ മോശമായ അവസ്ഥ നേരിൽ കാണുന്നതിനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പ്രദേശം സന്ദർശിച്ചു.
ഇഖ്‌ബാൽ ലൈബ്രറി സെക്രട്ടറി ഉനൈസ് പാലപറമ്പിൽ എം.എൽ.എയ്ക്ക് വഴികാട്ടിയായി കൂടെയുണ്ടായിരുന്നു.
പ്രദേശവാസികളായ ബെന്നി തറയിൽപറമ്പിൽ, രത്നം ബാവൻസ്, റഷീദ് തെങ്ങുംമൂട്ടിൽ, ഹഫീസ് കരോട്ട് എന്നിവർ റോഡിന്റെ അപാകതകളും ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും എംഎൽഎയെ പറഞ്ഞു ബോധ്യപ്പെടുത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഞ്ചാരത്തിനിടെ ഇടയ്ക്കാട്ടുപള്ളി മുതൽ അറവുപുഴ വരെയുള്ള മറ്റ് ദുരിതഭരിത പ്രദേശങ്ങളും എം.എൽ.എ സന്ദർശിച്ചു. വിഷയത്തെക്കുറിച്ച് ബന്ധപ്പെട്ട സർക്കാരുതലങ്ങളിൽ ശ്രദ്ധയുടെ ഭാഗമാക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.







