
എം സി റോഡിലെ അടിച്ചിറ ഭാഗത്തെ കുഴികൾ അടക്കും; ദുരിതമില്ലാതിനി യാത്ര ചെയ്യാം; അടിയന്തിരമായി കുഴി അടക്കാൻ 14 ലക്ഷം അനുവദിച്ചു
സ്വന്തം ലേഖകൻ
കോട്ടയം : ശക്തമായ മഴയെ തുടർന്ന്, എം സി റോഡിൽ ചിങ്ങവനം മുതൽ പുതുവേലി വരെ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ അടക്കുവാനും അറ്റകുറ്റപ്പണികൾ നടത്തുവാനും അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറോട് തോമസ് ചാഴികാടൻ എം പി ആവശ്യപ്പെട്ടു.
ഇതിൻറെ അടിസ്ഥാനത്തിൽ ചീഫ് എൻജിനീയർ 14 ലക്ഷം രൂപ അടിച്ചിറ ഭാഗത്ത് ഇന്റർലോക്ക് ടൈൽ പാകുവാൻ അനുവദിച്ചു. ഇതിന്റെ നിർമാണ ജോലികൾ ആരംഭിച്ചു കഴിഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0