വി മുരളീധരന്‍ കേരളത്തിന്റെ ആരാച്ചാര്‍; വായ്പാ പരിധി കുറച്ച നടപടിയില്‍ കേന്ദ്രമന്ത്രി സന്തോഷിക്കുന്നുവെന്ന് മുഹമ്മദ് റിയാസ്

വി മുരളീധരന്‍ കേരളത്തിന്റെ ആരാച്ചാര്‍; വായ്പാ പരിധി കുറച്ച നടപടിയില്‍ കേന്ദ്രമന്ത്രി സന്തോഷിക്കുന്നുവെന്ന് മുഹമ്മദ് റിയാസ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച നടപടിയില്‍ കേന്ദ്രമന്ത്രി വി മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ച്‌ മന്ത്രി പി എ മുഹമ്മദ് റിയാസ്.

വി മുരളീധരൻ കേരളത്തിന്റെ ആരാച്ചാര്‍ ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കേന്ദ്രനടപടിയില്‍ എല്ലാവരും ദുഃഖിക്കുമ്പോള്‍ മലയാളിയായ കേന്ദ്രമന്ത്രി സന്തോഷിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാനത്തിന് വേണ്ടി പ്രശ്നത്തില്‍ ഇടപെടേണ്ടിയിരുന്നയാളായിരുന്നു വി മുരളീധരനെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാര്‍ശ പ്രകാരമുള്ള കടമെടുപ്പ് പരിധിയിലുള്ള 55,182 കോടിയില്‍ 34,661 കോടി രൂപയും കേരളം എടുത്തെന്ന് വി മുരളീധരൻ ഇന്നലെ പറഞ്ഞിരുന്നു. ശേഷിക്കുന്ന 20,521 കോടിരൂപയില്‍ ആദ്യ മൂന്ന് പാദങ്ങളുടേതായ 15,390 കോടി രൂപ അനുവദിച്ചു.

ബാക്കിയുള്ള 5,131 കോടി 2024 ജനുവരിയില്‍ അനുവദിക്കും. അതിനെ വെട്ടികുറയ്ക്കലായി ധനമന്ത്രി ചിത്രീകരിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വാദം.

പിന്നാലെ ധനമന്ത്രി കെ എൻ ബാലഗോപാല്‍ കേന്ദ്രമന്ത്രിയെ വിമര്‍ശിച്ച്‌ രംഗത്തെത്തി.