
ജീവിതം മുന്നോട്ട് പോകുന്നു!! പോരാട്ടവും, കട്ട ഗ്ലാമറസ് ലുക്കിൽ നടി റിമ കല്ലിങ്കൽ; ചിത്രങ്ങളും വീഡിയോയും വൈറൽ; വീഡിയോ കാണാം
സ്വന്തം ലേഖകൻ
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന താരമാണ് നടി റിമ കല്ലിങ്കൽ.
നായികയായി അഭിനയിച്ച ആദ്യ സിനിമയിലെ പ്രകടനംകൊണ്ട് തന്നെ പ്രേക്ഷകർ നെഞ്ചിലേറ്റി.ഒരു മികച്ച അഭിനയത്രിയാണെന്ന് റിമ തെളിയിക്കുകയും ചെയ്തു.
പിന്നീട് മികച്ച റോളുകളിലൂടെ റിമ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിക്കൊണ്ടേയിരുന്നു. 2009-ലാണ് റിമ ആദ്യമായി അഭിനയിക്കുന്നത്.
ഹാപ്പി ഹസ് ബാൻഡ്സ്, സെവൻസ്, ഇന്ത്യൻ റുപ്പി, 22 ഫെമയിൽ കോട്ടയം, അയാളും ഞാനും തമ്മിൽ, ഏഴ് സുന്ദര രാത്രികൾ, ചിറകൊടിഞ്ഞ കിനാവുകൾ, റാണി പദ്മിനി തുടങ്ങിയ സിനിമകളിൽ റിമ അഭിനയിച്ചിട്ടുണ്ട്.ഇതിൽ 22 ഫെമയിൽ കോട്ടയത്തിലെ ടെസയാണ് ആരാധകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിലൊന്ന്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിമ ചെയ്ത ഒരു ഫോട്ടോഷൂട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിട്ടുണ്ട്. “ജീവിതം മുന്നോട്ട് പോകുന്നു, പോരാട്ടവും.അതുപോലെ കലയും സൗഹൃദവും പുഞ്ചിരികളുമെല്ലാം, റിമ വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.