Spread the love

കോട്ടയം: ചോറ് പെട്ടെന്ന് വേവിച്ചെടുക്കുവാനായി മിക്കവരും കുക്കറിലാണ് തയാറാക്കുന്നത്.

video
play-sharp-fill

എന്നാല്‍ അരിയുടെ വേവ് അനുസരിച്ച്‌ ചോറ് അധികം വെന്ത് പോകാറുമുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അധികം വെന്ത് പോകാതെ ചോറ് വേവിച്ചെടുക്കാം. എങ്ങനെയെന്ന് അറിയാം.

മട്ട അരി നന്നായി കഴുകിയ ശേഷം (മൂന്നോ നാലോ പ്രാവശ്യം കഴുകിയ ശേഷം ) പ്രഷർ കുക്കറില്‍ ഇടുക. അതിലേക്കു കുക്കറിന്റെ മുക്കാല്‍ ഭാഗത്തോളം വെള്ളം ഒഴിക്കുക. കൂടെ കുറച്ച്‌ ഉപ്പ് കൂടി ചേർക്കുക. ഉപ്പ് ചേർക്കുന്നത് അരി വേവിച്ചെടുക്കുമ്പോള്‍ കുഴഞ്ഞു പോകാതിരിക്കാനാണ്. അതിനുശേഷം മീഡിയം തീയില്‍ ഒരു പത്തു മിനിറ്റ് വയ്ക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വിസില്‍ വന്ന ശേഷം രണ്ടാമത്തെ വിസില്‍ കൂടി വന്നാല്‍ തീ അണയ്ക്കാം. ഓരോത്തരും ഉപയോഗിക്കുന്ന ബർണറിന് അനുസരിച്ചു സമയത്തില്‍ ചെറിയ വ്യത്യാസം ഉണ്ടാകും. എപ്പോഴും മീഡിയം തീയില്‍ തന്നെ വയ്ക്കാൻ ശ്രദ്ധിക്കാം.

അതിനുശേഷം കുക്കറിന്റെ പ്രഷർ മുഴുവൻ പോകുന്നതു വരെ വയ്ക്കുക. സാധരണ അരി വാർത്തെടുക്കുന്ന രീതിയില്‍ വാർത്തെടുക്കാം. വേണമെങ്കില്‍ വെന്ത ചോറ് രണ്ട് തവണ കഴുകിയെടുത്ത് സാധാ രീതിയില്‍ വാർത്ത് എടുത്താലും ചോറ് ഒന്ന് ഒന്നിനെ തൊടാതെയിരിക്കും.