Spread the love

കോട്ടയം: പത്രികാ സമര്‍പ്പണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ എല്‍.ഡി.എഫും യു.ഡി.എഫിലും റിബല്‍ സ്ഥാര്‍ഥികള്‍ രംഗത്തെത്തി.
തങ്ങളെ പരിഗണിച്ചില്ലെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്. ഇതില്‍ ആദ്യം യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും പിന്നീട് പ്രചാരണം തുടങ്ങിയതോടെ ആ സീറ്റ് മുസ്ലീം ലീഗിന് നല്‍കിയെന്ന് ആരോപിച്ചു രംഗത്തു വന്നവരും ഉണ്ട്. സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവും കോണ്‍ഗ്രസ് പഞ്ചായത്തംഗവും റിബല്‍ സ്ഥാനാര്‍ഥികളൊയി രംഗത്തുണ്ട്.
ചങ്ങനാശേരി പായിപ്പാട് പഞ്ചായത്ത് 11 ാം വാര്‍ഡിലാണു കോണ്‍ഗ്രസിന്റെ മണ്ഡലം ജനറല്‍ സെക്രട്ടറി ജോജി എം. ജോസഫ് റിബല്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

video
play-sharp-fill

യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജോജി എം ജോസഫിനെ ആദ്യം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നു ജോജി എം. ജോസഫ് വോട്ട് അഭ്യര്‍ഥനയും പ്രചരണ പരിപാടികള്‍ ആരംഭിക്കുകയും ഫ്ളക്സ് ബോര്‍ഡുകള്‍ അച്ചടിക്കുകയും ചെയ്തിരുന്നു.

ഈ സീറ്റിനു വേണ്ടി യു.ഡി.എഫിലെ തന്നെ പ്രബലകക്ഷിയായ മുസ്ലിം ലീഗ് അവകാശവാദം ഉന്നയിക്കുകയായിരുന്നു. തുടര്‍ന്നു മുതിര്‍ന്ന നേതാവ് കെ.സി ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ 11 ാം വാര്‍ഡ് യു.ഡി.എഫ് മുസ്ലിം ലീഗിന് വിട്ടു നല്‍കുകയായിരുന്നു.
കോണ്‍ഗ്രസ് നേതൃനിരയില്‍ പ്രവര്‍ത്തിച്ചുവരികയുമായിരുന്നു ജോജി എം ജോസഫിനു കഴിഞ്ഞവര്‍ഷവും പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല. വോട്ടഭ്യര്‍ഥനയും പ്രചാരണ പരിപാടികളും തുടങ്ങിവെച്ചതിനെ തുടര്‍ന്നു സ്വതന്ത്രനായി വാര്‍ഡില്‍ മത്സരിക്കുവാനാണു ജോജി ജോസഫിന്റെ തീരുമാനം.
ചങ്ങനാശേരി തെങ്ങണായില്‍ മറ്റൊരു ഐ.എന്‍.ടി.യു സി. നേതാവ് റിബലായി മത്സരിക്കാന്‍ സാധ്യതയേറി. രമേശ് ചെന്നിത്തല ഇടപെട്ടിട്ടും സീറ്റു കിട്ടിയില്ലെന്നാണ് നേതാവ് പറയുന്നത്..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുളക്കുളത്ത് എല്‍.ഡി.എഫിലും യു.ഡി.എഫിലും ഭീഷണിയായി വിമത സ്ഥാനാര്‍ഥികള്‍ ഉണ്ട്. മുളക്കുളം പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ സി.പി.എം. കീഴൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും, 6-ാം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ പഞ്ചായത്ത് അംഗവുമാണു മത്സര രംഗത്തുള്ളത്. മുന്നണി ധാരണ പ്രകാരം കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കിയ 14-ാം വാര്‍ഡിലാണു സി.പി.എം. കീഴൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് അംഗവുമായ ജോര്‍ജുകുട്ടി ആനക്കുഴിയാണു മത്സര രംഗത്തുള്ളത്.

മുന്നണിയിലെ സീറ്റ് ധാരണ പ്രകാരം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോബി ജോസഫ് പ്രചരണം ആരംഭിച്ചിരുന്നു. 6-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിക്ക് റിബലയാണ് നിലവിലെ പഞ്ചായത്ത് അംഗമായ കോണ്‍ഗ്രസിലെ എ കെ.ഗോപാലന്‍ മത്സരിക്കുന്നത്. അവിടെ കോണ്‍ഗ്രസിലെ തന്നെ ജിജിമോന്‍ മാത്യു പ്രചരണം ആരംഭിച്ചിരുന്നു.
വിമതരായി മത്സരിക്കുന്ന ഇരു സ്ഥാനാര്‍ത്ഥികളെയും നേതൃത്വം ഇടപെട്ടു പിന്മാറ്റാന്‍ ശ്രമിച്ചെങ്കിലും കൂട്ടാക്കുന്നില്ല, ഇതോടെ നേതൃത്വവും വെട്ടിലായിരിക്കുകയാണ്.
കോട്ടയം കുറവിലങ്ങാട് യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കാനിറങ്ങിയ ആശാ പ്രവര്‍ത്തകയായ സിന്ധുവിനെയും ബ്രാഞ്ച് സെക്രട്ടറിയായ ഭര്‍ത്താവിനെയും സിപിഎം പുറത്താക്കി.

വീടിന് മുന്നില്‍ നോട്ടീസ് പതിച്ചാണ് പുറത്താക്കല്‍ അറിയിച്ചത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനാല്‍ ഇനി കൈപ്പത്തി ചിഹ്നത്തില്‍ വോട്ടു തേടുമെന്ന് സ്ഥാനാര്‍ഥിയായ സിന്ധു രവീന്ദ്രന്‍ പറയുന്നത്.

ആശാ പ്രവര്‍ത്തകരുടെ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വവുമായി അകന്ന സിന്ധു, തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് അച്ചടക്ക നടപടി നേരിട്ടത്.
പ്രചാരണ രംഗത്ത് സജീവമല്ലാതിരുന്ന ഭര്‍ത്താവിനെയും പുറത്താക്കിയെന്ന് സിന്ധു പറയുന്നു. പെട്ടെന്ന് മീറ്റിങ്ങ് കൂടി പിറ്റേ ദിവസം ഇവിടെ നോട്ടീസ് ഒട്ടിക്കുമ്ബോഴാണ് പുറത്താക്കിയ വിവരം അറിയുന്നതെന്നും സിന്ധു രവീന്ദ്രന്‍ വ്യക്തമാക്കി. പാര്‍ട്ടിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്ന ആരോപണവും സിന്ധു നിഷേധിച്ചു.