
കെ.എം. മാണി തണല്‍ വഴിയോര വിശ്രമകേന്ദ്രം അടുത്താഴ്ച നാടിനു സമര്‍പ്പിക്കും.
കോട്ടയം: കോഴായിലെ കെ.എം. മാണി തണല്‍ വഴിയോര വിശ്രമകേന്ദ്രം ഏപ്രിൽ എട്ടിന് നാടിനു സമർപ്പിക്കും. തദ്ദേശ സ്വയംഭരണ-എക്സൈസ്-പാർലമെന്ററി അഫയേഴ്സ് വകുപ്പുമന്ത്രി എം.ബി. രാജേഷ് ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മോൻസ് ജോസഫ് എം.എല്‍.എ. അധ്യക്ഷത വഹിക്കും.
കോട്ടയം ജില്ലാ പഞ്ചായത്ത് 2.52 കോടി രൂപയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 70 ലക്ഷം രൂപയുമാണ് തണല്‍ വിശ്രമ കേന്ദ്രത്തിന്റെ നിർമാണത്തിനായി വകയിരുത്തിയത്. കൊച്ചി ആസ്ഥാനമായ കേരള ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് ആണ് നിർമാണം.
മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍, കാറ്ററിംഗ്, ഓണ്‍ലൈൻ സേവന സൗകര്യം, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങള്‍, വിശാലമായ പാർക്കിങ്ങ് എന്നിങ്ങനെ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രീമിയം കഫേയാണ് ഇവിടെ ഒരുങ്ങിരിക്കുന്നത്. രണ്ടാം നിലയില്‍ ഡോർമിറ്ററിയും 150 പേർക്കിരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ കോണ്‍ഫറൻസ് ഹാളാണുള്ളത്. കൂടാതെ മൂന്നാം നില പൂർത്തിയാക്കി വനിതകള്‍ക്കുള്ള ഷീ ലോഡ്ജ് സജ്ജമാക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ആറ് മുതല്‍ രാത്രി 11 വരെ മൂന്ന് ഷിഫ്റ്റായിട്ടായിരിക്കും ജോലി. നൂറോളം വനിതകള്‍ക്ക് ഭാവിയില്‍ കഫേയിലൂടെ തൊഴില്‍ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. വിശ്രമകേന്ദ്രത്തിലെ ആധുനിക രീതിയിലുള്ള ടേക്ക് എ ബ്രേക്കിന്റെ ചുമതലയും കുടുംബശ്രീ വഹിക്കും. മികച്ച സേവനത്തിനൊപ്പം പ്രാദേശിക സാമൂഹിക സാമ്ബത്തിക വികസനത്തിനും ഈ സംരംഭം വഴിയൊരുക്കും.