20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭിക്ഷാടനമാഫിയയില്‍ നിന്ന് മോചിപ്പിച്ചു; താങ്ങും തണലുമായി ഒപ്പം നിന്നു; കുടുംബിനി ശ്രീദേവിയെ തേടി സുരേഷ് ഗോപിയെത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട്‌: ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ഭിക്ഷാടനമാഫിയയില്‍ നിന്ന് മോചിപ്പിച്ച പെണ്‍കുട്ടിയെ കാണാന്‍ സുരേഷ് ഗോപിയെത്തി. പ്രസവിച്ചയുടന്‍ അമ്മ തെരുവില്‍ ഉപേക്ഷിക്കുകയും പിന്നീട് ശരീരമാസകലം പൊള്ളലുകളോടെ ആലുവയിലെ ജനസേവാ ശിശുഭവനില്‍ എത്തുകയും ചെയ്ത ശ്രീദേവിയെ തേടിയാണ് സുരേഷ് ഗോപി പാലക്കാട് കാവശ്ശേരിയിലെ വീട്ടിലെത്തിയത്. ഇന്നവള്‍ ഭാര്യയും

നാല് വയസുകാരിയുടെ അമ്മയുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സിനിമാ ചിത്രീകരണത്തിനിടെയാണ് ശ്രീദേവിയെ കുറിച്ച് സുരേഷ്‌ഗോപി അറിയുന്നത്. പിന്നീട് ശ്രീദേവിയ്ക്ക് സുരേഷ് ഗോപി താങ്ങും തണലുമായി. അന്ന് താന്‍ രക്ഷപ്പെടുത്തിയ കുട്ടി കാവശ്ശേരിയില്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ തൃപ്പുണിത്തുറയില്‍ നിന്ന് വാങ്ങിയ മധുരവുമായി സുരേഷ് ഗോപി അവള്‍ക്കരികിലേക്കെത്തുകയായിരുന്നു.

 

ഫാന്‍സി സ്റ്റോര്‍ നടത്തുന്ന സതീഷാണ് ശ്രീദേവിയുടെ ഭര്‍ത്താവ്. ശിവാനി മകളാണ്. ഫാന്‍സി സ്റ്റോറിന് പിറകിലെ കുടുസുമുറിയിലാണ് കുടുംബം കഴിയുന്നത്. ജീവിത പ്രയാസങ്ങളെ അതിജീവിക്കാനുള്ള എല്ലാ പിന്തുണയും നല്‍കിയാണ് സുരേഷ് ഗോപി ശ്രീദേവിക്കരുകില്‍ നിന്ന് മടങ്ങിയത്. വിവിധ പൊതുപരിപാടികളില്‍ പങ്കെടുക്കാനാണ് സുരേഷ് ഗോപി പാലക്കാടെത്തിയത്.