
ഫേസ്ബുക്കിലെ റിപ്പബ്ലിക് ദിന ആശംസയില്‍ സവര്‍ക്കറുടെ ചിത്രവുമായി ഡിസിസി പ്രസിഡൻ്റ്;ഡിസൈന്‍ ചെയ്തപ്പോള്‍ സംഭവിച്ച അബദ്ധമെന്ന് വിശദീകരണം;വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു
സ്വന്തം ലേഖകൻ
കാസര്‍കോട്:റിപ്പബ്ലിക് ദിനത്തിൻ്റെ ഭാഗമായി ഡിസിസി പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് സവര്‍ക്കറുടെ ഫോട്ടോയും ഉള്‍പ്പെട്ടത്.അബദ്ധം മനസിലാക്കിയ ഉടൻ പോസ്റ്റ് നീക്കം ചെയ്തു.
അംബേദ്ക്കര്‍, സുഭാഷ് ചന്ദ്രബോസ്, ബാലഗംഗാധര തിലക്, ഭഗത് സിംഗ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍ക്കറുടെ ഫോട്ടോയും ചേര്‍ത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റര്‍ ഡിസൈന്‍ ചെയ്തപ്പോള്‍ സംഭവിച്ച അബദ്ധമാണെന്നാണ് ഡിസിസി പ്രസിഡന്റ് പികെ ഫൈസലിന്റെ വിശദീകരണം.
ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഓഫീസ് സ്റ്റാഫാണെന്നും പി കെ ഫൈസല്‍ വിശദീകരിക്കുന്നു.
എന്നാല്‍ വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു.
Third Eye News Live
0
Tags :