
എന്റെ പേരിൽ എവിടെയെങ്കിലും പിരിവ് നടത്തുന്നത് കണ്ടാൽ അത് ഞാൻ അറിഞ്ഞുകൊണ്ടല്ല. രോഗബാധ മാറിൽ മാത്രമല്ല, കഴല, കക്ഷം, ഹൃദയത്തിലെ മസിൽ തുടങ്ങിയ ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടെന്ന് സോഷ്യൽ മീഡിയ താരം രേണു സുധി. സമൂഹ മാധ്യമത്തിലൂടെയാണ് രേണു സുധി ഇക്കാര്യം വെളുപ്പെടുത്തിയത്.
ഇപ്പോൾ ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണെന്നും ചികിത്സാച്ചെലവുകൾ കണ്ടെത്താനാണ് ഞാൻ യൂട്യൂബ് ചാനലുമായി മുന്നോട്ട് പോകുന്നതെന്നും പ്രേക്ഷകർ എന്റെ ചാനൽ കണ്ട് സപ്പോർട്ട് ചെയ്യുകയാണ് വേണ്ടതെന്നും രേണു സുധി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ ആദരാഞ്ജലി പോസ്റ്റുകൾക്കെതിരെയും രേണു ശക്തമായി പ്രതികരിച്ചു. തനിക്ക് പ്രായപൂർത്തിയാകാത്ത ഒരു കുഞ്ഞുമകനുണ്ടെന്നും, തന്നെ സ്നേഹിക്കുന്ന ഒട്ടനവധി ആളുകളുണ്ടെന്നും ഓർമിപ്പിച്ച രേണു, ഇത്തരം വ്യാജ വാർത്തകൾ അവരെ കടുത്ത മാനസിക വിഷമത്തിലാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തനിക്ക് പഴയതുപോലെ ഓടിനടക്കാൻ ആഗ്രഹമുണ്ടെന്നും, അതിനായി എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയുമാണ് താൻ ഈ ഘട്ടത്തിൽ പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞാണ് രേണു വീഡിയോ അവസാനിപ്പിച്ചത്. വൻതോതിലുള്ള പിന്തുണയാണ് രേണുവിന്റെ വിഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.







