രഞ്ജിത്ത് വധക്കേസ്; കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

രഞ്ജിത്ത് വധക്കേസ്; കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സ്വന്തം ലേഖിക

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് വധക്കേസില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകൻ അറസ്റ്റിൽ.

കൃത്യത്തില്‍ പങ്കാളികളായ ഒൻപത്‌ പേര്‍ ഇതുവരെ അറസ്റ്റിലായി. ഇനി മൂന്ന് പേര്‍ അറസ്റ്റിലാകാന്‍ ഉണ്ടെന്ന് അന്വേഷണം സംഘം പറഞ്ഞു. ഗൂഢാലോചനക്കേസില്‍ 14 പേരെയാണ് അറസ്റ്റ് ചെയ്തത്.
കേസില്‍ ഇതുവരെ 23 പേര്‍ പിടിയിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. പ്രഭാത സവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘം ബൈക്കിലെത്തി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.

ആലപ്പുഴ നഗര ഭാഗമായ വെള്ളകിണറില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍.

എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പകരമായാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. പ്രതികള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നെന്ന സൂചനയെ തുടര്‍ന്ന് തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു.

അതേസമയം എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ ഏതാണ്ട് എല്ലാ പ്രതികളും പിടിയിലായിട്ടുണ്ട്.