
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 46-ാം വാര്‍ഷിക പൊതുയോഗം ഇന്ന്;വമ്പൻ പ്രഖ്യാപനങ്ങള്‍ കമ്പനി നടത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകരും
സ്വന്തം ലേഖകൻ
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 56-ാമത് വാര്‍ഷിക പൊതുയോഗം ഇന്ന് നടക്കും. വരും ആഴ്ചകളില്‍ വിപണികളികളുടെ സ്വഭാവം നിര്‍ണയിക്കുന്നതില്‍ ഈ പൊതുയോഗത്തിന് പങ്കുണ്ടാകുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.അതേസമയം, വളരെ നിര്‍ണായകമായ വമ്ബന്‍ പ്രഖ്യാപനങ്ങള്‍ കമ്ബനി നടത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകരും.റിലയന്‍സിന്റെ സാമ്ബത്തിക സേവന സ്ഥാപനമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്റ്റോക്ക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത് ഏതാനും ദിവസങ്ങള്‍ മുമ്ബാണ്.
ഇതിന് പുറമെ റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ (ആര്‍ആര്‍വിഎല്‍) ഓഹരികള്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഈയടുത്ത ദിവസം ഏറ്റെടുത്തിരുന്നു.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അതിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ അതിവേഗം വളരുന്ന ഏറ്റവും പുതിയ വിഭാഗങ്ങളിലാണ് വലിയ പ്രഖ്യാപനങ്ങള്‍ നടത്താറുള്ളത്.എന്നിരുന്നാലും എണ്ണ-കെമിക്കല്‍സ് വിഭാഗമാണ് ഇപ്പോഴും കമ്ബനിയുടെ വരുമാനത്തിന്റെ സിംഹഭാഗവും കവരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023 ഡിസംബര്‍ ആകുമ്ബോഴേക്കും രാജ്യമെമ്ബാടും ജിയോ 5ജി നെറ്റ്വര്‍ക്ക് അവതരിപ്പിക്കുമെന്ന് 2022-ലെ വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപിച്ചത്. 2021-ലെ വാര്‍ഷിക പൊതുയോഗത്തിലാകട്ടെ ഗ്രീന്‍ എനര്‍ജി (പരിസ്ഥിതി സൗഹൃദ ഊര്‍ജ സ്രോതസ്സുകള്‍)യിലേക്ക് തങ്ങള്‍ പ്രവേശിക്കുകയാണെന്ന് കമ്ബനി അറിയിച്ചു.ടിറ, യൂസ്റ്റ തുടങ്ങിയ പുതിയ രൂപത്തിലുള്ള സ്റ്റോറുകളിലൂടെ വ്യത്യസ്തമായ ഉപഭോക്തൃവിഭാഗങ്ങളില്‍ ആര്‍ആര്‍വിഎല്‍ കൂടുതല്‍ നിലയുറപ്പിച്ചിട്ടുണ്ട്.
വടക്കേ ഇന്ത്യയില്‍ ഇന്‍ഡിപെന്‍ഡന്‍സ് എന്ന തങ്ങളുടെ എഫ്‌എംസിജി ബ്രാന്‍ഡ് വ്യാപിപ്പിച്ചിട്ടുണ്ട്.വിതരണശൃംഖല മെച്ചപ്പെടുത്തുന്നതിനായി ആര്‍ആര്‍വിഎല്‍ ഇ-കൊമേഴ്‌സ് മേഖലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് വിദഗദ്ധര്‍ കണക്കുകൂട്ടുന്നു. ഈ മേഖലയില്‍ കമ്ബനിയുടെ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഇഷ അംബാനി നിര്‍ണായകമായ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നും വിദഗ്ദര്‍ പറയുന്നു.