
കേരളത്തിന്റെ ക്രമസമാധാനം ലഹരിക്ക് അടിമപ്പെട്ടു!! ; അറിയാനുള്ള ആകാംക്ഷയിൽ ലഹരി ഉപയോഗിച്ചുതുടങ്ങുന്നവർ ക്രമേണ അതിന് അടിമപ്പെടും; പ്രായത്തിന്റെ പക്വതയില്ലായ്മയും ഈ അവസ്ഥയിലേക്ക് പലരെയും എത്തിക്കുന്നു; ദൈവത്തിന്റെ സ്വന്തം നാട്, വരും നാളെകളിൽ പേരിൽ മാത്രം ഒതുങ്ങി പോകുമോ?; കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ സംസ്ഥാനം സാക്ഷിയായത് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന എട്ട് ക്രൂരകൊലപാതകങ്ങള്‍ക്ക് !!!
സ്വന്തം ലേഖകൻ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കഞ്ചാവ് ഉപയോഗിക്കുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ നമ്പർ വൺ ആയി കേരളം ഉണ്ട്. എം.ഡി.എം.എ അടക്കം ലഹരി കടത്തിൻ്റെ യഥാർത്ഥ തലവനെ പിടിച്ചാൽ മാത്രമേ ഉദ്ദേശിച്ച ഫലം കിട്ടൂ.. ദൈവം തന്നെ നമ്മുടെ നാടിനെ കാക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച വാർത്ത കേട്ടാണ് ഇന്ന് കേരളം കൺതുറന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ കോട്ടയം ജില്ലയില്‍ മൂന്ന് പെണ്‍മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. പാലയ്ക്കടുത്ത് രാമപുരം സ്വദേശി ജോമോൻ (40) ആണ് മൂന്ന് പെണ്‍മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 13, 10, 7 വയസ്സുള്ള പെണ്‍കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ ഉപേക്ഷിച്ച് പോയതിന് ശേഷം കഴിഞ്ഞ ഒന്നര വര്‍ഷമായി ജോമോൻ മൂന്ന് പെണ്‍മക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ തലസ്ഥാന നഗരിയില്‍ സഹോദരനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം. 11 ദിവസമായിട്ടും മകൻ രാജിനെ കാണാതായതിനെ തുടര്‍ന്ന് ഇവരുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് തിരുവല്ലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞയാഴ്ച ഓണാഘോഷത്തിനിടെ ഇവരുടെ അമ്മ ബന്ധുവീട്ടില്‍ പോയപ്പോഴാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തിനിടെയാണ് രാജ് കൊല്ലപ്പെട്ടതെന്നും തുടര്‍ന്ന് മൃതദേഹം കുഴിച്ചിട്ടുവെന്നും ബിനു പൊലീസിനോട് വ്യക്തമാക്കി. മറ്റൊരു സംഭവത്തില്‍ പെരുമ്ബാവൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം യുവാവ് തൂങ്ങിമരിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. ഇരിങ്ങോള്‍ സ്വദേശി എല്‍ദോസാണ് യുവതിയെ ആക്രമിച്ചശേഷം വീട്ടില്‍ തൂങ്ങിമരിച്ചത്.
നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ യുവതിയുടെ തലയ്ക്കും കഴുത്തിനും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. ആക്രമണം തടയാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കളെയും യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇതിനുശേഷമാണ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
അതേസമയം, തലസ്ഥാനനഗരിയില്‍ ഇതേദിവസം തന്നെ മറ്റൊരു അതിദാരുണമായ കൊലപാതകവും നടക്കുകയുണ്ടായി. ബന്ധുവിന്റെ മരണ വീട്ടിലെത്തി മടങ്ങുന്നതിനിടെയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഗൃഹനാഥനെ അടുത്ത ബന്ധുക്കള്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. പൂവച്ചല്‍ പാറമുകള്‍ ചാമവിള പള്ളിത്തറ വീട്ടില്‍ ജലജൻ(57) ആണ് മരിച്ചത്.
ജലജന്റെ സഹോദരിയുടെ മകളുടെ ഭര്‍ത്താവ് പൂവച്ചല്‍ പാറമുകള്‍ മിസ്പയില്‍ സുനികുമാര്‍(33), സഹോദരൻ കുറകോണം പാറമുകള്‍ പുത്തൻ വീട്ടില്‍ സാബു(31) എന്നിവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. അതേസമയം, സഹോദരന്മാരില്‍ ഒരാള്‍ കല്ലെടുത്ത് ജലജന്റെ മുഖത്ത് അടിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച നടന്ന മറ്റൊരു സംഭവത്തില്‍ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയശേഷം മരുമകൻ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. വഴിക്കടവ് പഞ്ചായത്തിലെ മരുത ആനടിയില്‍ പ്രഭാകരനെയാണ് കൊലപ്പെടുത്തിയത്. പ്രതിയായ വള്ളിക്കാട് സ്വദേശി മനോജ് വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തിയാണു കീഴടങ്ങിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സ്ഥലമുടമയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതിനിടെ തൃശൂര്‍ കുന്നംകുളത്ത് സെപ്റ്റിക് ടാങ്കില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. രണ്ടാഴ്ച മുമ്ബ് തൂങ്ങിമരിച്ച ശിവരാമന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാൻ നാട്ടുകാരും ബന്ധുക്കളും വീട്ടിലെത്തിയപ്പോഴാണ് സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് നഷ്ടപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും പരിശോധനയില്‍ സെപ്റ്റിക് ടാങ്കിനുള്ളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ശിവരാമന്റെ സുഹൃത്തിന്റെ മൃതദേഹമാണ് ഇതെന്നാണ് സൂചന.
തിങ്കളാഴ്ച പാലക്കാട് പട്ടാമ്പിക്ക് സമീപം ഭാര്യയെയും മകളെയും അമ്മയെയും കുത്തി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. പട്ടാമ്ബി കൂഴാവൂര്‍ സ്വദേശി സജീവ്(35) ആണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. മാരകമായി പരിക്കേറ്റ ഇയാളുടെ ഭാര്യ ആതിര (30) മരണപ്പെട്ടു. അതിനിടെ ഇന്നലെ കൊല്ലം അഞ്ചല്‍ കരുകോണില്‍ ഭാര്യയെ വെട്ടിപ്പരിക്കല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. 65 വയസുള്ള ഷാജഹാനാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ അനീസയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.
ഇതിനെല്ലാം അടിസ്ഥാനമായി കാണേണ്ടത് മനുഷ്യന്റെ പണത്തോടുള്ള ആർത്തിയും ലഹരിയുടെ കണ്ടമാന ഉപയോഗമെന്നും വിലയിരുത്താം. അറിയാനുള്ള ആകാംക്ഷയിൽ ലഹരി ഉപയോഗിച്ചുതുടങ്ങുന്നവർ ക്രമേണ അതിന് അടിമപ്പെടുന്നു. പ്രായത്തിന്റെ പക്വതയില്ലായ്മയും ഈ അവസ്ഥയിലേക്ക് പലരെയും എത്തിക്കുന്നതിൽ പ്രധാന കാരണമാകുന്നുണ്ട്.
ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാദികമായി വളരുവെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തടയാനായി സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം