
പാക്കറ്റ് ഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, അറിഞ്ഞിരിക്കേണ്ടത് ഇവയെല്ലാം
തിരുവനന്തപുരം: തിരക്കേറിയ ജീവിത സാഹചര്യത്തിലൂടെ കടന്നു പോകുന്നവരുടെ പ്രധാന പ്രശ്നമാണ് ഭക്ഷണം പാകം ചെയ്യുന്നത്തി. സമയപരിധി മൂലം ആളുകള്‍ തിരഞ്ഞെടുക്കുന്നത് റെഡി ടു ഈറ്റ് വിഭവങ്ങളാണ്. ഇഡ്ഡലി മിക്സ് മുതല്‍ സൂപ്പ് പാക്കറ്റുകള്‍ വരെ ഇത്തരത്തില്‍ വിപണിയിൽ ഇന്ന് ലഭ്യമാകുന്നുണ്ട്.
പാക്കറ്റിലെ പൊടി വെള്ളം ചേർത്ത് ഇളക്കിയാല്‍ ഭക്ഷണം മിനിട്ടുകള്‍ക്കുള്ളില്‍ റെഡിയാകുന്ന രീതിയാണ് ഇത്. എന്നാല്‍ ഈ എളുപ്പ പണിയ്ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലർക്കും അറിയില്ല. ഭക്ഷണം നല്‍കുന്ന പോഷകം ഇതിലൂടെ ലഭിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. നിറത്തിനും രുചിയ്ക്കുമായി നിരവധി രാസവസ്തുക്കളും ഇതില്‍ ചേർക്കുന്നുണ്ട്.
സാമ്പാർ മുതല്‍ അവിയല്‍ വരെ ഇത്തരത്തില്‍ പാകം ചെയ്യുന്നവരുണ്ട്. പണ്ട് കാലത്ത് മണിക്കൂറുകള്‍ കൊണ്ട് ഉണ്ടാക്കിയിരുന്ന ഭക്ഷണങ്ങളാണ് ഇപ്പോള്‍ മിനിട്ടുകള്‍ കൊണ്ട് റെഡിയായി കെെകളിലെത്തുന്നത്. 2021 മാത്രം റെഡി ടു ഈറ്റ് ഭക്ഷ്യമേഖലയില്‍ നിന്ന് ഏകദേശം 58 ബില്യണ്‍ ഡോളറാണ് നേടിയത്. 2027 ഓടെ ഇത് 9.5 ശതമാനം വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോഷകാഹാര ഗവേഷകർ നടത്തിയ പഠനത്തിന്റെ അസിസ്ഥാനത്തിൽ പ്രഭാത ഭക്ഷണം, ഇഡ്ഡലി മിക്സ്, കഞ്ഞി, സൂപ്പ് മിക്സ്, പാനീയങ്ങള്‍, സ്‌നാക്ക്സ് എന്നിങ്ങനെ അവയെ ആറ് ഗ്രൂപ്പുകളായി തരംതിരിച്ചു. പഠനത്തില്‍ ഈ ഓരോ ഉല്‍പ്പന്നങ്ങളിലും 70 ശതമാനത്തിലധികം കാർബോഹെെഡ്രേറ്റ് അടങ്ങിയിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. എന്നാല്‍ ചില സ്നാക്ക്സില്‍ കാർബോഹെെഡ്രേറ്റിന്റെ അംശം കൂടുതലായി കണ്ടെത്തിയില്ല. എന്നാല്‍ ഇവയില്‍ 47 ശതമാനവും കൊഴുപ്പ് അടങ്ങിയിരിക്കുന്നു.
ഇഡ്ഡലി മിക്സില്‍ ഉയർന്ന അളവില്‍ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. എന്നാല്‍ സൂപ്പ് മിക്സില്‍ ഉയർന്ന അളവില്‍ സോഡിയം, ട്രാൻസ് ഫാറ്റുകളുടെ അംശം, പ്രോട്ടീന്റെ അഭാവം എന്നിവയാണ് കണ്ടെത്തിയത്. സൂപ്പില്‍ ഉയന്ന കൊളസ്ട്രോളും രേഖപ്പെടുത്തുന്നു.
റെഡി ടു ഈറ്റ് ഉല്‍പ്പന്നങ്ങളില്‍ കാർബോഹെെഡ്രേറ്റ് കുറയ്ക്കുന്നതിനും പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ഇത് ഉല്‍പാദനം നടത്തുന്ന ആളുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഈ പഠനത്തിന് നേതൃത്വം നല്‍കിയ ചെന്നെെയിലെ ഫിസിഷ്യൻ ഡോ ആർ എം അഞ്ജന ചൂണ്ടിക്കാട്ടി. പയർ ചേരുവകള്‍ ചേർക്കുന്നതിലൂടെ പ്രോട്ടീൻ വർദ്ധിപ്പിക്കാൻ കഴിയുമെന്ന് അവർ നിർദേശിച്ചു. ഇത്തരത്തിലുള്ള സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കുന്നതാണ് നല്ലതെന്നും അഞ്ജന പറഞ്ഞു. ചില ഉല്‍പ്പന്നങ്ങളില്‍ പറയുന്ന യഥാർത്ഥ ചേരുവകള്‍ അതില്‍ ഇല്ലെന്നും ഗവേഷകർ കണ്ടെത്തി.
ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ചും മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷനും നടത്തിയ പഠനമനുസരിച്ച് 2021ല്‍ ഇന്ത്യയില്‍ 1.01 കോടിയിലധികം പ്രമേഹരോഗികളുണ്ടെന്നാണ് കണ്ടെത്തല്‍. ഇത് ജനസംഖ്യയുടെ 11.4 ശതമാനം വരും. കൂടാതെ 13.6 കോടി ഇന്ത്യക്കാരില്‍ 15.3 ശതമാനം പ്രീ ഡയബറ്റിക് ആണെന്നും കണ്ടെത്തിയിട്ടുണ്ട്.