Main

മൈസൂരില്‍ റേവ്പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്: 64 പേര്‍ കസ്റ്റഡിയില്‍, 15 പേർ അബോധാവസ്ഥയില്‍, റേവ് പാർട്ടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി
മൈസൂർ: മൈസൂരുവില്‍ റേവ് പാര്‍ട്ടി നടക്കുന്നതിനിടെ പോലീസ് റെയ്ഡ്. മീനാക്ഷിപുരയിലെ സ്വകാര്യ ഫാം ഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് പോലീസ് റെയ്ഡ് നടന്നത്. 64 പേരെയും നിരവധി വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്. പരിശോധനക്കിടെ 15-ഓളം പേരെ അബോധാവസ്ഥയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പാര്‍ട്ടിയില്‍ രാസലഹരിയില്‍ കണ്ടെടുത്തതായി സ്ഥിരീകരണമില്ല.
കസ്റ്റഡിയിലെടുത്തവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചതായും ഇതിന്റെ ഫലം വരുന്നതിന് അനുസരിച്ച് തുടര്‍നടപടികളിലേക്ക് കടക്കുമെന്നും പോലീസ് വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

റേവ് പാര്‍ട്ടിയില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും പറഞ്ഞു. സംഭവത്തില്‍ പോലീസ് കൃത്യമായ അന്വേഷണം നടത്തി ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Third Eye News Live
0