റോഡരികിലെ ഗോഡൗണിൽ 550 കിലോ റേഷൻ ഗോതമ്പ്: കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ചിരുന്ന ഗോതമ്പ് വാകത്താനം പൊലീസ് പിടിച്ചെടുത്തു; റേഷൻ ഗോതമ്പ് മറിച്ചു വിറ്റ കടയ്‌ക്കെതിരെ അന്വേഷണം

റോഡരികിലെ ഗോഡൗണിൽ 550 കിലോ റേഷൻ ഗോതമ്പ്: കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ചിരുന്ന ഗോതമ്പ് വാകത്താനം പൊലീസ് പിടിച്ചെടുത്തു; റേഷൻ ഗോതമ്പ് മറിച്ചു വിറ്റ കടയ്‌ക്കെതിരെ അന്വേഷണം

തേർഡ് ഐ ബ്യൂറോ

കോട്ടയം: വാകത്താനത്ത് റോഡരികിലെ ഗൗഡൗണിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 550 കിലോ റേഷൻ ഗോതമ്പ് പിടിച്ചെടുത്തു. 11 ചാക്കുകളിലായാണ് റേഷൻ ഗോതമ്പ് സൂക്ഷിച്ചിരുന്നത്. വാകത്താനം വിലങ്ങൻപാറ ജെയിംസ് കുട്ടിയുടെ സർവീസ് സ്‌റ്റേഷനിലാണ് ഗോതമ്പു ചാക്കുകൾ സൂക്ഷിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ഇവിടെ അനധികൃതമായി ഗോതമ്പ് സൂക്ഷിച്ചിരിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചിരുന്നു. തുടർന്നു വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നാണ്, ഇവിടെ നിന്നും ചാക്കിൽ സൂക്ഷിച്ചിരുന്ന ഗോതമ്പ് പിടിച്ചെടുത്തത്. സംഭവത്തിൽ ജിസിൻ പി.കുഞ്ഞുമോൻ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.