
ഇന്നു മുതൽ റേഷൻ കടകൾ കൂടുതൽ നേരം പ്രവർത്തിക്കും; കടകൾ പുതിയ സമയക്രമം അനുസരിച്ച് പ്രവർത്തിക്കുക ഈ മാസം 25 വരെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ കടകളുടെ പുനഃക്രമീകരിച്ച പ്രവർത്തന സമയത്തിൽ നേരിയ മാറ്റം. ഇന്നു മുതൽ കടകൾ കൂടുതൽ നേരം പ്രവർത്തിക്കും.
മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് കടകൾ പ്രവർത്തിക്കുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തേ 12 വരെ റേഷൻ കടകൾ തുറക്കാനാണ് തീരുമാനിച്ചിരുന്നത്.എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഉച്ചയ്ക്കു ശേഷം 3 മുതൽ 7 വരെ കടകൾ പ്രവർത്തിക്കും. നേരത്തേ 3.30 മുതൽ 6.30 വരെയെന്നാണ് നിശ്ചയിച്ചിരുന്നത്.
ഈ മാസം 25 വരെയാണ് പുതിയ സമയക്രമം അനുസരിച്ച് പ്രവർത്തിക്കുകയെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് റേഷൻ വിതരണം സുഗമമായി നടന്നു വരികയാണെന്നും, ഇതുവരെ 2282034 പേർ റേഷൻ വാങ്ങിയതായും മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.
Third Eye News Live
0