play-sharp-fill
റേഷൻ കടകൾക്കും നിയന്ത്രണം:  പ്രവർത്തന സമയത്തിൽ വീണ്ടും മാറ്റം വരുത്തി

റേഷൻ കടകൾക്കും നിയന്ത്രണം: പ്രവർത്തന സമയത്തിൽ വീണ്ടും മാറ്റം വരുത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം:കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ വീണ്ടും മാറ്റം വരുത്തി. രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും, ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെയുമാണു റേഷൻ കടകൾ ഇനി പ്രവർത്തിക്കുക.


 

ഉച്ചയ്ക്ക് ഒരു മണിക്കൂർ കടകൾ അടച്ചിടും. അവശ്യസാധനങ്ങൾ വാങ്ങാനുള്ള കടകൾ ഒരു സാഹചര്യത്തിലും അടയ്ക്കില്ലെന്നു നേരത്തേ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ മാറിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

സൂപ്പർമാർക്കറ്റുകൾ ഉൾപ്പടെ അത്തരം കടകൾ രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ മാത്രമേ തുറക്കാവൂ എന്നു നിർദേശം. മെഡിക്കൽ ഷോപ്പുകൾ പ്രവർത്തിക്കും. ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ചവർ ചികിത്സയിൽ കഴിയുന്ന കാസർകോട്ട് നിയന്ത്രണങ്ങൾ കുറച്ചുകൂടി കർശനമാക്കുകയാണ്.