play-sharp-fill
കൊറോണക്കാലത്തെ മുതലെടുത്ത് കച്ചവടക്കാർ ; ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ പച്ചക്കറിക്ക് ഇരട്ടിവില

കൊറോണക്കാലത്തെ മുതലെടുത്ത് കച്ചവടക്കാർ ; ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ പച്ചക്കറിക്ക് ഇരട്ടിവില

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങൾക്കിടെയിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച രാത്രി ഇരുട്ടിവെളുത്തപ്പോൾ ഉള്ളിയും പച്ചമുളകും ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില കുത്തനെ ഉയർത്തിയിരിക്കുകയാണ് മൊത്തവിൽപനക്കാർ. ചൊവ്വാഴ്ച രാത്രി അറുപത് രൂപയുണ്ടായിരുന്ന ഉള്ളിയ്ക്ക് 35 രൂപയാണ് ഒറ്റരാത്രി കൊണ്ട് കൂടിയിരിക്കുന്നത്.


അതേസമയം രാജ്യത്ത് കൊറോണ വ്യാപനം തടയുന്നതിനായി കർശന നിയന്ത്രണങ്ങളാണ് തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കൊണ്ടുവന്നിരിക്കുന്നത്. അതിനാൽത്തന്നെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറഞ്ഞെന്നാണ് വിലകൂട്ടാനുള്ള കാരണമായി കച്ചവടക്കാർ പറയുന്നു. ഇതേ അവസ്ഥ തുടരുകയാണെങ്കിൽ ഇരട്ടിവിലയാകുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുപത് രൂപയുണ്ടായിരുന്ന തക്കാളിക്ക് ഏകദേശം ഇരട്ടിവിലയായി. ചൊവ്വാഴ്ച വരെ 28 രൂപയായിരുന്ന പച്ചമുളകിന് 45 രൂപയാണ് ഇന്നത്തെ വില. ജോലിക്ക് പോകാൻ പറ്റാതെ വീട്ടിലിരിക്കുന്ന ദിവസവേതനക്കാർക്ക് ഇരുട്ടടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.