video
play-sharp-fill

റേഷൻ മസ്റ്ററിങ്:15 മുതൽ 17 വരെ സ്പെഷ്യൽ ഡ്രൈവ് ; രാവിലെ ഒൻപത് മുതൽ വൈകീട്ട്‌ ഏഴുവരെ

റേഷൻ മസ്റ്ററിങ്:15 മുതൽ 17 വരെ സ്പെഷ്യൽ ഡ്രൈവ് ; രാവിലെ ഒൻപത് മുതൽ വൈകീട്ട്‌ ഏഴുവരെ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ്ങിന് മൂന്ന് ദിവസം സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് ഭക്ഷ്യവകുപ്പ്. എല്ലാ റേഷൻ കടകളിലും 15, 16, 17 തീയതികളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട്‌ ഏഴുവരെയാണ് സ്പെഷ്യൽ ഡ്രൈവ്.

18ന്‌ സംസ്ഥാനത്തെ ഏത്‌ കാർഡ് അംഗത്തിനും ഏത്‌ റേഷൻ കടയിലും മസ്റ്ററിങ്‌ നടത്താൻ സൗകര്യം ഉണ്ടാകും. മഞ്ഞ, പിങ്ക് കാർഡുകളിൽ ഉൾപ്പെട്ട എല്ലാവരുടെയും മസ്റ്ററിങ്‌ 31നകം പൂർത്തിയാക്കണമെന്ന്‌ കേന്ദ്ര സർക്കാരിന്റെ കർശന നിർദേശമുണ്ട്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവൃത്തി ദിവസങ്ങളിൽ പകൽ 1.3൦ മുതൽ വൈകീട്ട്‌ നാലുവരെയും ഞായർ ഉൾപ്പെടെ അവധി ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട്‌ ഏഴുവരെയും മസ്റ്ററിങ്ങിന്‌ സൗകര്യമുണ്ട്‌. എല്ലാ കാർഡ് അംഗങ്ങളും അവരവരുടെ റേഷൻ കടകളിൽ നേരിട്ടെത്തി മസ്റ്ററിങ്‌ പൂർത്തിയാക്കണം. മസ്റ്ററിങ്ങിന്‌ കൂടുതൽ സമയം അനുവദിച്ചു നൽകണമെന്ന്‌ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടങ്കിലും കേന്ദ്ര സർക്കാർ പ്രതികരിച്ചിട്ടില്ലെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.