video
play-sharp-fill

മുസ്ലീം ആണോ?, എന്നാല്‍ കൊച്ചിയില്‍ വാടകയ്ക്ക് ഫ്ളാറ്റില്ല; അനുഭവം തുറന്ന് പറഞ്ഞ്  ‘പുഴു’ സംവിധായിക രത്തീന ഷര്‍ഷാദ്

മുസ്ലീം ആണോ?, എന്നാല്‍ കൊച്ചിയില്‍ വാടകയ്ക്ക് ഫ്ളാറ്റില്ല; അനുഭവം തുറന്ന് പറഞ്ഞ് ‘പുഴു’ സംവിധായിക രത്തീന ഷര്‍ഷാദ്

Spread the love

സ്വന്തം ലേഖകൻ

മുസ്ലീം വിഭാത്തില്‍ പെട്ട സിനിമ പ്രവര്‍ത്തക കൂടിയായ സ്ത്രീ എന്നതിനാല്‍ തനിക്ക് കൊച്ചിയില്‍ ഫ്‌ലാറ്റ് ലഭിക്കുന്നില്ലെന്ന അനുഭവം തുറന്ന് പറഞ്ഞ് സംവിധായിക രത്തീന ഷര്‍ഷാദ്.

ഇതിന് മുമ്പ് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ ഇത് പുതുമയല്ല.എങ്കിലും ഇത്തവണ കുറച്ച് പുതിയ കാര്യങ്ങള്‍ വാടകക്കാര്‍ പറയുകയുണ്ടായെന്നും രത്തീന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല,ഭര്‍ത്താവ് കൂടെ ഇല്ലേല്‍ വാടകക്ക് തരില്ല, ജോലി സിനിമയിലാണെങ്കില്‍ ഒരിക്കലും വാടക കെട്ടിടം അനുവദിക്കില്ലെന്ന് ഫ്‌ലാറ്റുടമസ്ഥര്‍ പറയുന്നു.

രത്തീനയുടെ വാക്കുകൾ –

‘റത്തീന ന്ന് പറയുമ്പോ??’ പറയുമ്പോ? മുസ്ലിം അല്ലല്ലോ ല്ലേ?? യെസ് ആണ്… ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം! കൊച്ചിയില്‍ വാടകയ്ക്കു ഫ്‌ലാറ്റ് അന്വേഷിച്ചു നടപ്പാണ്.മുന്‍പും ഇത് അനുഭവിച്ചിട്ടുള്ളതാണ്.ഒട്ടും പുതുമ തോന്നിയില്ല. ഇത്തവണ പുതുമ തോന്നിയത് ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല എന്ന് പറഞ്ഞപ്പോഴാ..അവര് വീടിന്റെ കഴുക്കോല്‍ ഇളക്കുമാരിക്കും!

പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ് ഭര്‍ത്താവ് കൂടെ ഇല്ലേല്‍ നഹി നഹി സിനിമായോ, നോ നെവര്‍, അപ്പോപിന്നെ മേല്‍ പറഞ്ഞ എല്ലാം കൃത്യമായി തികഞ്ഞ എനിക്കോ?! .. ബാ.. പോവാം ….
— Not All Men ന്ന് പറയുന്ന പോലെ Not all landlords എന്ന് പറഞ്ഞു നമ്മക്ക് ആശ്വസിക്കാം…