പീഡനശ്രമത്തെപ്പറ്റി പരാതി പറയാൻ എത്തി; യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി;  തുടർന്ന് കരിങ്കല്ലിന് തലയ്ക്കടിച്ച് വീഴ്ത്തി : കൊച്ചിയിലെ ക്രൂരനായ ടാക്സി ഡ്രൈവർ പിടിയിൽ

പീഡനശ്രമത്തെപ്പറ്റി പരാതി പറയാൻ എത്തി; യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി; തുടർന്ന് കരിങ്കല്ലിന് തലയ്ക്കടിച്ച് വീഴ്ത്തി : കൊച്ചിയിലെ ക്രൂരനായ ടാക്സി ഡ്രൈവർ പിടിയിൽ

Spread the love

ക്രൈം ഡെസ്ക്

കൊച്ചി: വഴിയിലൂടെ നടന്നു പോയ യുവതിയെ കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുക. പീഡന ശ്രമം ചെറുത്ത യുവതി പ്രതിയുടെ വീട് ലക്ഷ്യമാക്കി പരാതി പറയാൻ ഓടുക. ഇതിനിടെ വഴിയിൽ ഒളിച്ചിരുന്ന പ്രതി യുവതിയെ കരിങ്കല്ലിന് അടിച്ച് വീഴ്ത്തി ആക്രമിക്കുക. ഉത്തർപ്രദേശിലോ ബീഹാറിലോ സംഭവിച്ചതല്ല ഇത്. നമ്മുടെ മലയാള നാടായ കൊച്ച് കേരളത്തിൽ , കൊച്ചിയിൽ വൈപ്പിനിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവമാണ് ഇത്.

വൈപ്പിനിൽ വഴിയില്‍ യുവതിയെ ആക്രമിച്ചതിനു ടാക്സി ഡ്രൈവര്‍ പിടിയിലായതോടെയാണ് സംഭവത്തിന് പിന്നിലെ ക്രൂരത പുറത്ത് വന്നത്. മുനമ്പം പൊലീസ് അറസ്റ്റ് ചെയ്ത ടാക്സി ഡ്രൈവർ അയ്യമ്പിള്ളി സ്വദേശി ശബരി കൃഷ്ണ(26)യെ റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്നു പൊലീസ് അറിയിച്ചു. പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് ഇയാള്‍ യുവതിയെ ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എടവനക്കാട് സ്വദേശിയായ ഇരുപത്തൊന്നുകാരിയാണ് കഴിഞ്ഞ ദിവസം രാത്രി അയ്യമ്പിള്ളിയില്‍ ആക്രമണത്തിനിരയായത്.തലയില്‍ ഇടിയേറ്റ പരുക്കുണ്ട്. പീഡനശ്രമ വിവരം പ്രതിയുടെ വീട്ടുകാരെ അറിയിക്കാന്‍ എത്തിയപ്പോഴാണു യുവതിയെ ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു.