അമ്മയുടെ കണ്ണൊന്നു തെറ്റിയതേയുള്ളു ഏഴു വയസുകാരിയ്ക്കു പീഡനം: ഏഴു വയസുകാരിയെ ഓട്ടോഡ്രൈവർ പീഡിപ്പിച്ചത് നഗരമധ്യത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച്; പീഡനത്തിന് ഇരയാക്കിയത് 56 കാരൻ

തേർഡ് ഐ ബ്യൂറോ

കണ്ണൂർ: ഓട്ടോറിക്ഷയ്ക്കുള്ളിൽ കുട്ടിയെ ഇരുത്തിയ ശേഷം കടയ്ക്കുള്ളിലേയ്ക്കു പോകാൻ തിരിഞ്ഞ സമയത്തിനുള്ളിൽ ഏഴു വയസുകാരിയോട് ഓട്ടോറിക്ഷാ ഡ്രൈവറുടെ ലൈംഗിക അതിക്രമം. ഓട്ടോറിക്ഷയ്ക്കുള്ളിലിരുന്ന കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നു പിടിക്കുകയും, ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു പ്രതി ചെയ്തത്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു.

കണ്ണൂർ കൂത്തുപറമ്പ് കണ്ടംകുന്നിൽ നന്ദനത്തിൽ കെ.വത്സനെ(56)യാണ് കൂത്തുപറമ്പ് പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തതത്. കഴിഞ്ഞ മാസം 22 നായിരുന്നു കേസിനാസ്പദമായ സംഭവം. വത്സന്റെ ഓട്ടോറിക്ഷയിലാണ് കുട്ടിയും അമ്മയും കയറിയത്.

അൽപ ദൂരം പോയ ശേഷം അമ്മ കുട്ടിയെ ഓട്ടോറിക്ഷയിൽ ഇരുത്തിയ ശേഷം സമീപത്തെ മാവേലിസ്റ്റോറിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിനായി പോയി. ഇതിനിടെ ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്ന കുട്ടിയെ വത്സൻ കടന്നു പിടിക്കുകയായിരുന്നു.

പീഡനവിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നു പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം വേദനയും നീരും അനുഭവപ്പെട്ടത്. തുടർന്നു, വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് കുട്ടി പീഡനത്തിനു ഇരയായിരുന്നതായി കണ്ടെത്തിയത്. തുടർന്നു പൊലീസിൽ പരാതി നൽകി.

വൈദ്യ പരിശോധനയിൽ കുട്ടി ലൈംഗിക പീഡനത്തിനു ഇരയായതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് പ്രതിയായ ഓട്ടോഡ്രൈവറെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.