കല്യാണം നടത്തിയിട്ടും ആദ്യരാത്രി ആഘോഷിക്കാനാവാതെ ദമ്പതിമാർ..! പത്തനാപുരത്ത് വിവാഹത്തിൽ പങ്കെടുത്ത 17 പേർക്ക് കൊവിഡ്; വരനും വധുവും നിരീക്ഷണത്തിൽ; ഫോട്ടോഗ്രാഫർക്കും പാചകക്കാരനും രോഗം സ്ഥിരീകരിച്ചു

കല്യാണം നടത്തിയിട്ടും ആദ്യരാത്രി ആഘോഷിക്കാനാവാതെ ദമ്പതിമാർ..! പത്തനാപുരത്ത് വിവാഹത്തിൽ പങ്കെടുത്ത 17 പേർക്ക് കൊവിഡ്; വരനും വധുവും നിരീക്ഷണത്തിൽ; ഫോട്ടോഗ്രാഫർക്കും പാചകക്കാരനും രോഗം സ്ഥിരീകരിച്ചു

Spread the love

തേർഡ് ഐ ബ്യൂറോ

കൊല്ലം: ആളെക്കൂട്ടി കല്യാണം നടത്തരുതെന്ന സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശം ലംഘിച്ച ദമ്പതികൾക്ക് കിട്ടിയത് എട്ടിന്റെ പണി. വിവാഹത്തിന് എത്തിയവരിൽ 17 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നവദമ്പതിമാർ ക്വാറന്റയിനിലായി.

പത്തനാപുരം തലവൂർ പഞ്ചായത്തിലെ പിടവൂരിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 17 പേർക്കൊപ്പം നവദമ്പതിമാർക്കും രോഗം സ്ഥിരീകരിച്ചത്. ഫോട്ടോഗ്രാഫർക്കും പാചകക്കാരനും രോഗം സ്ഥിരീകരിച്ചു. വധുവും വരനും ഇതോടെയാണ് നിരീക്ഷണത്തിൽ പോകേണ്ടി വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ വിവാഹ വേദിയിൽ നൂറിലേറെ ആളുകളാണ് പങ്കെടുത്തതെന്നാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇവിടെ എത്തിയവരിൽ ഒരാൾക്ക് രോഗമുണ്ടായിരുന്നു. ഇയാൾക്കു കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നൂറിലേറെ ആളുകൾക്കു കൊവിഡ് ടെസ്റ്റ് നടത്തിയത്.

പത്തനംതിട്ട ജില്ലയിൽ വ്യാഴാഴ്ച 136 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 11 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 18 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 107 പേർ സമ്ബർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയിൽ ഇതുവരെ ആകെ 5324 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 3555 പേർ സമ്ബർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

കോവിഡ്-19 മൂലം ജില്ലയിൽ ഇതുവരെ 35 പേർ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയിൽ വ്യാഴാഴ്ച 122 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 4189 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1097 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 1070 പേർ ജില്ലയിലും, 27 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.