
പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 43കാരന് ജീവപര്യന്തം തടവ് ശിക്ഷ. കര്‍ണാടക സ്വദേശി മനു മാലിക്ക് എന്ന മനോജിനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്.
60000 രൂപ പിഴയും വിധിച്ചു. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട 14കാരിയെ പീഡിപ്പിച്ച കേസിലാണ് മനു മാലിക്കിനെ ശിക്ഷിച്ചത്. 2023ലായിരുന്നു കേസിന് ആസ്പദമായ സംഭവം.
43കാരന് ജീവിതാവസാനം വരെ ജീവപര്യന്തം തടവും പിഴയുമാണ് ശിക്ഷ വിധിച്ചത്. 2023ല്‍ ചെറുപ്പുളശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

14 വയസുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമം നടത്തി ഗര്‍ഭിണിയാക്കിയ കേസിലാണ് 43 വയസുകാരന്‍ മനു മാലിക്കിന് ജീവിതാവസാനം വരെ ജീവപര്യന്തവും ഒരു വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.







