play-sharp-fill
ആരും തുണയില്ലാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; കേസിൽ നിന്നും രക്ഷപെടാൻ പെൺകുട്ടിയെ വിവാഹം കഴിച്ചു; കേസൊഴിവായതോടെ കുട്ടിയെ വീട്ടിൽ നിന്നും അടിച്ചിറക്കി; ക്രൂരപീഡനത്തിന്റെ വാർത്തയറിഞ്ഞതോടെ കുട്ടിയ്ക്ക് തണലുമായി വനിതാ കമ്മിഷൻ ;കാഞ്ഞിരപ്പള്ളിയിലെ നാരാധമൻ അകത്തേയ്ക്ക്

ആരും തുണയില്ലാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; കേസിൽ നിന്നും രക്ഷപെടാൻ പെൺകുട്ടിയെ വിവാഹം കഴിച്ചു; കേസൊഴിവായതോടെ കുട്ടിയെ വീട്ടിൽ നിന്നും അടിച്ചിറക്കി; ക്രൂരപീഡനത്തിന്റെ വാർത്തയറിഞ്ഞതോടെ കുട്ടിയ്ക്ക് തണലുമായി വനിതാ കമ്മിഷൻ ;കാഞ്ഞിരപ്പള്ളിയിലെ നാരാധമൻ അകത്തേയ്ക്ക്

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡിന് പോലും മനുഷ്യരിലെ ക്രൂരന്മാർക്ക് മാനസാന്തരം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും, കേസിൽ നിന്നും രക്ഷപെടാൻ വിവാഹം കഴിക്കുകയും, ഒടുവിൽ കേസിൽ നിന്നും രക്ഷപെട്ട ശേഷം കുട്ടിയെ വീട്ടിൽ നിന്നും അടിച്ചിറക്കുകയും ചെയ്ത കേസിൽ ഒടുവിൽ വനിതാ കമ്മിഷന്റെ ഇടപെടൽ.


അച്ഛനും അമ്മയും നന്നേ ചെറുപ്പത്തിലേ ഉപേക്ഷിച്ച് പോയതിനാൽ കോട്ടയത്തെ ഒരു മഠത്തിലായിരുന്ന പെൺകുട്ടിയെയാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് യുവതിയുടെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവം ഉണ്ടാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയോട് പ്രണയും നടിച്ച് എത്തിയ സഹപാഠികൂടിയായ ആൺകുട്ടി ഇവരെ ശാരീരികമായി പിഡിപ്പിക്കുകയും തുടർന്ന് ഉപേക്ഷിക്കുകയും ചെയ്തു.എന്നാൽ യുവതിയുടെ പരാതിയിൽ ബലാത്സംഗത്തിന് കേസായപ്പോൾ പ്രശ്നങ്ങൾ ഭയന്ന് യുവതിയെ വിവാഹം കഴിക്കാമെന്നായി.പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.

ആറുമാസം കഴിഞ്ഞ് കേസുകളിൽ നിന്നൊക്കെ രക്ഷപ്പെടും എന്ന് ഉറപ്പായതോടെ ഭർത്താവിന്റെയും വീട്ടുകാരുടെയും മട്ട് മാറി.യുവതി വീട്ടിൽ നിന്നും പുറത്താക്കി.തുടർന്ന് പൊലീസിനെ സമീപിച്ച യുവതി വീട്ടിൽ തനിക്ക് നേരിട്ട പീഡനത്തെക്കുറിച്ചും പൊലീസിൽ മൊഴിനൽകി.ഗാർഹിക- സ്ത്രീധന പീഡനങ്ങൾക്ക് കാഞ്ഞിരപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ പെൺകുട്ടിക്കനുകൂലമായി വിധി പറഞ്ഞ കോടതി പെൺകുട്ടിയെ ഭർതൃവീട്ടുകാർ സംരക്ഷിക്കണമെന്നും ചെലവ് നോക്കണമെന്നും ഉത്തരവിട്ടു. പക്ഷേ കോടതി വിധി ഉണ്ടായിട്ടും വീട്ടുകാർ പെൺകുട്ടിയെ വീട്ടിൽ പ്രവേശിപ്പിച്ചില്ല

ഇത്ര ഭീകരമായ കോടതിയലക്ഷ്യമുണ്ടായിട്ടും പൊലീസും മൗനം പാലിക്കുകയാണ്.പണം വാങ്ങി വിവാഹമോചനം നേടാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ എഎസ്ഐയുടെ ഉപദേശം.തനിക്ക് ആത്മഹത്യ ചെയ്യാൻ പേടിയാണെന്നും അതുകൊണ്ടാണ് ഇപ്പോഴും ഇങ്ങനെ ജീവിക്കുന്നതെന്നും പെൺകുട്ടി പറയുന്നു.തന്റെ ജീവിതം തകർത്തത് ഭർത്താവും കുടുംബവുമാണെന്നും അതിനാൽ തന്നെ അവർ സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്ന കുട്ടി കോടതി തന്റെ സങ്കടം കേൾക്കണമെന്നം അപേക്ഷിക്കുന്നു.ഒരുപാട് ഉപദ്രവങ്ങൾ തനിക്ക് അവിടെ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ തന്നെ സംരക്ഷിക്കാനോ തനിക്കുവേണ്ടി സംസാരിക്കാനോ ആരും ഇല്ലാത്തതിനാലാണ് താൻ എല്ലാം സഹിച്ച് നിന്നതെന്നും യുവതി പറയുന്നു. ഇപ്പോൾ അയൽവാസികളുടെ സംരക്ഷണയിൽ കാഞ്ഞിരപ്പള്ളിയിൽ തന്നെ അടച്ചുറപ്പൊന്നുമില്ലാത്ത ഒരു വീട്ടിൽ അരക്ഷിതയായി കഴിയുകയാണ് യുവതി.

മാധ്യമങ്ങളിലൂടെ യുവതിയുടെ ദുർഗതിയറിഞ്ഞാണ് വിഷയത്തിൽ വനിതാ കമ്മിഷൻ ഇടപെട്ടത്. കാഞ്ഞിരപ്പള്ളിയിൽ യുവതിയെ ഭർത്താവും കുടുംബവും ശാരീകമായും മാനസികമായും ഉപദ്രവിക്കുന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കേരള വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വിഷയം സംബന്ധിച്ച പൊലീസ് റിപ്പോർട്ട് ഒരാഴ്ച്ചയ്ക്കകം സമർപ്പിക്കാനും ചെയർപേഴ്സൺ എം.സി.ജോസഫൈൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി.

സംഭവത്തിന്റെ നിജസ്ഥിതിസംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാൻ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർക്കും കമ്മിഷൻ നിർദേശം നൽകി. യുവതി മാനസികമായി തകർന്നിരിക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ തത്കാലത്തേക്ക് താമസസൗകര്യമൊരുക്കാനും ചെയർപേഴ്സൺ പ്രൊട്ടക്ഷൻ ഓഫീസർക്ക് നിർദേശം നൽകി.