video
play-sharp-fill

മൂന്ന് പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ചു; അച്ഛന്‍ അറസ്റ്റില്‍

മൂന്ന് പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ചു; അച്ഛന്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

പാലക്കാട്‌: പാലക്കാട്‌ ചാലിശ്ശേരിയില്‍ മൂന്ന് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍.

പെണ്മക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാലിശ്ശേരി പൊലീസ് കേസെടുത്തത്. രണ്ട് വര്‍ഷത്തോളം പ്രതി സ്വന്തം മക്കളെ ഉപദ്രവിച്ചു. അതിനിടയില്‍ രണ്ട് പേരുടെ വിവാഹം കഴിഞ്ഞെങ്കിലും അച്ഛന്‍ പല തരത്തില്‍ പീഡനം തുടര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ വിവാഹിതരായ പെണ്‍കുട്ടികള്‍ വീട്ടില്‍ വരാതെയായി. കഴിഞ്ഞ ദിവസം ഇളയ കുട്ടിയുടെ വിവാഹം നിശ്ചയിച്ചു. പിന്നാലെ സഹോദരിയേയും പീഡിപ്പിച്ച വിവരം അറിഞ്ഞതോടെ മുതിര്‍ന്ന രണ്ട് പേരും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടികളുടെ വിശദമായി മൊഴി എടുത്തതോടെയാണ് ക്രൂരമായ പീഡനകഥ പുറത്തായത്. പ്രതിയെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു