video
play-sharp-fill

പതിനാറുകാരിയെ ബോട്ടിൽ വെച്ച് കൂട്ടബലാത്സം​ഗം ചെയ്തു; സുഹൃത്തും ബോട്ട് ജീവനക്കാരും ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

പതിനാറുകാരിയെ ബോട്ടിൽ വെച്ച് കൂട്ടബലാത്സം​ഗം ചെയ്തു; സുഹൃത്തും ബോട്ട് ജീവനക്കാരും ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

ഭോപ്പാൽ: ബോട്ടിൽവെച്ച് പതിനാറുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ അഞ്ച് പേർ അറ​സ്റ്റിൽ.സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തിനെയും ബോട്ട് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ സത്‌ന ജില്ലയിലെ ചിത്രകൂടിലാണ് സംഭവം.

വെള്ളിയാഴ്ച അർധരാത്രി മന്ദാകിനി നദിക്ക് സമീപത്തുവച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നത് കണ്ട മറ്റുപ്രതികൾ പതിനാറുകാരിയെ ബോട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഹൈദരബാദിൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്കൊപ്പമാണ് പ്രതി ജോലി ചെയ്തിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ യുവാവിനോട് മകളെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡോക്ടറെ കാണിക്കുന്നതിന് പകരം യുവാവ് പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച പുലർച്ചെ അമ്മയ്‌ക്കൊപ്പമെത്തിയാണ് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടിയതായും ഇവർക്കെതിരെ പോക്‌സോ ഉൾപ്പടെ വിവിധവകുപ്പുകൾ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.