Spread the love

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥിനികളെ മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേർ പിടിയില്‍.

video
play-sharp-fill

ശംഖുമുഖം ചെറുവെട്ടുകാട് അക്ഷയയില്‍ എബിൻ (19), കുര്യാത്തി മാണി റോഡ് കമുകുവിളാകം വീട്ടില്‍ അഭിലാഷ് (24), ബീമാപള്ളി പത്തേക്കറിന് സമീപം ഫെെസർ ഖാൻ (38) എന്നിവരെയാണ് തുമ്ബ പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.

 

കഴിഞ്ഞ മാസം 17നായിരുന്നു സംഭവം. മൂന്നംഗ സംഘം വിദ്യാർത്ഥിനികള്‍ക്ക് തമ്ബുരാൻമുക്കിന് സമീപമുള്ള ഹോട്ടലില്‍ വച്ച്‌ മദ്യം നല്‍കിയെന്നാണ് പൊലീസ് പറയുന്നത്. അമിതമായി മദ്യം അകത്തുചെന്ന വിദ്യാർത്ഥിനികള്‍ കുഴഞ്ഞു വീണപ്പോള്‍ മുഖം കഴുകിക്കൊടുക്കാൻ എന്ന വ്യാജേനെ ഹോട്ടലിലെ ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടികളെ ഇവർതന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം രക്ഷിതാക്കളോട് വിവരം പറഞ്ഞു. മദ്യം ഉള്ളില്‍ ചെന്നതിന്റെ മയക്കം വിട്ട പെണ്‍കുട്ടികളാണ് മൂന്നംഗ സംഘം ലെെംഗികമായി ഉപദ്രവിച്ച കാര്യം രക്ഷിതാക്കളെ അറിയിച്ചത്. പിന്നാലെ രക്ഷിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.