play-sharp-fill
എഴുപത്തിയഞ്ചുകാരിയെ പീഡനശ്രമത്തിനിടെ ശ്വാസം മുട്ടിച്ച് കൊന്നു..! വൃദ്ധയുടെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ടർ പൊലീസിലറിയിച്ചു; അന്വേഷണത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ

എഴുപത്തിയഞ്ചുകാരിയെ പീഡനശ്രമത്തിനിടെ ശ്വാസം മുട്ടിച്ച് കൊന്നു..! വൃദ്ധയുടെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ടർ പൊലീസിലറിയിച്ചു; അന്വേഷണത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊച്ചി : എഴുപത്തിയഞ്ചുകാരിയെ പീഡനശ്രമത്തിനിടെ ശ്വാസം മുട്ടിച്ച് കൊന്നു. കേസിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ.

കൊച്ചിയിൽ കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്. പ്രതിയടക്കമുള്ള ബന്ധുക്കളാണ് പരിക്കുകളോടെ വയോധികയെ ആശുപത്രിയിലെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൃദ്ധയുടെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ടർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി അന്വേഷണമാരംഭിച്ചു. വയോധിക ഇന്നലെ ചികിത്സയിലിരിക്കെ മരിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യംചെയ്തതോടെയാണ് ബന്ധുവായ യുവാവ് കുറ്റം സമ്മതിച്ചത്.