രണ്ട് വര്‍ഷമായി യുവാവിന്‍റെ താമസം ലോഡ്ജില്‍; കമ്പം തേനി ഭാഗത്ത് നിന്നും കൊണ്ടുവരുന്ന കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും; കോലഞ്ചേരിയില്‍ കഞ്ചാവും എയര്‍പിസ്റ്റളുമായി അടിമാലി സ്വദേശി പിടിയില്‍
സ്വന്തം ലേഖിക
കൊച്ചി: കോലഞ്ചേരിയില്‍ കഞ്ചാവും എയര്‍പിസ്റ്റളുമായി യുവാവ് പൊലീസ് പിടിയില്‍.
അടിമാലി ഇരുമ്പുപാലം കുരുവിപ്പുറത്ത് വീട്ടില്‍ അനന്ദു (24) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് ഒരു കിലോ എഴുപത്തിമൂന്ന് ഗ്രാം കഞ്ചാവ്, എയര്‍പിസ്റ്റള്‍, കഞ്ചാവ് തൂക്കാന്‍ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക്ക് ത്രാസ്, കഞ്ചാവ് മിഠായി, പൊതിയുന്ന കവര്‍, കഞ്ചാവ് പൊടിക്കുന്ന ക്രഷ്, പൊതിഞ്ഞ് വലിക്കാനുള്ള പ്രത്യേക പേപ്പര്‍, കഞ്ചാവ് കടത്താനുപയോഗികുന്ന കാര്‍ എന്നിവ കണ്ടെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിസ്ട്രിക്റ്റ് ആന്‍റി നാര്‍ക്കോട്ടിക്ക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും പുത്തന്‍കുരിശ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. കോലഞ്ചേരി നാഞ്ചിറ ലോഡ്ജിലെ ഇയാള്‍ താമസിക്കുന്ന മുറിയില്‍ നിന്നുമാണ് കഞ്ചാവും തോക്കും അനുബന്ധ സാമഗ്രികളും കണ്ടെത്തിയത്. സഞ്ചരിക്കുന്ന കാറില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്.
രണ്ടു വര്‍ഷമായി ഇയാള്‍ ലോഡ്ജില്‍ താമസമുണ്ട്. കമ്പം തേനി ഭാഗത്ത് നിന്നുമാണ് കഞ്ചാവ് കൊണ്ടുവരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമാണ് അനന്ദു വില്‍പ്പന നടത്തിയിരുന്നത്. ഡിവൈഎസ്പിമാരായ അജയ് നാഥ്, പി പി ഷംസ്, സബ് ഇന്‍സ്പെക്ടര്‍മാരായ പി കെ സുരേഷ്, കെ സജീവ്, എഎസ്‌ഐ സി ഒ സജീവ്, എസ്‍എസ്പിഒമാരായ ഡിനില്‍ ദാമോധരന്‍, പി ആര്‍ അഖില്‍, നിഷാ മാധവന്‍, ഡാന്‍സാഫ് ടീമംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.