കൊട്ടിയത്തെ 24കാരിയുടെ ആത്മഹത്യ : ഒളിവിൽ പോയതിന് പിന്നാലെ നടി ലക്ഷ്മി പ്രമോദ് മുൻകൂർ ജാമ്യപേക്ഷ നൽകി

സ്വന്തം ലേഖകൻ

കൊല്ലം : പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും യുവാവ് പിന്മാറിയതിനെ തുടർന്ന് കൊട്ടിയത്ത് 24കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിന്റെ സഹോദരന്റെ ഭാര്യ നടി ലക്ഷ്മി പ്രമോദ് മുൻകൂർ ജാമ്യാപേക്ഷ നൽകി.ജാമ്യം തേടി കൊല്ലം ജില്ലാ സെഷൻസ് കോടതിയിലാണ് ന അപേക്ഷ നൽകിയത്. ർ

റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസിൽ ആരോപണവിധേയയായ സീരിയൽ നടി ലക്ഷ്മി പ്രമോദ് ഒളിവിൽ പോയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനിരിക്കെയാണ് നടി ഒളിവിൽ പോയത്. ഇതിന് പിന്നാലെയാണ് നടി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണ സംഘത്തിനെതിരെ യുവതിയുടെ രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു. പ്രമുഖർ ഉൾപ്പെട്ട കേസായതിനാൽ ഇവരെ അറസ്റ്റ് ചെയ്യാൻ തയാറാകുന്നില്ലെന്നും രക്ഷിതാക്കൾക്ക് പരാതിയുണ്ട്.

യുവതി ആത്മഹത്യയുമായി ബന്ധപ്പെട്ട് തെളിവുകൾ നൽകിയിട്ടും വിവാഹത്തിൽനിന്ന് പിന്മാറിയ പള്ളിമുക്ക് സ്വദേശി ഹാരിസ് മുഹമ്മദിനെ മാത്രമാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്.

പത്തുവർഷം നീണ്ട പ്രണയത്തിനിടെ വീട്ടുകാർ ചേർന്ന് വളയിടീൽ ചടങ്ങുവരെ നടത്തി വിവാഹം ഉറപ്പിച്ചിരുന്നു. യുവതി ഗർഭിണിയായതോടെ മൂന്നാംമാസം വരനും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ച് ഗർഭഛിദ്രവും നടത്തിയതായിട്ടാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയത്.