രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച; പോലീസ് വയർലസ് സന്ദേശമെത്തിയത് സ്വകാര്യ സ്ഥാപനത്തിലെ വയർലസ് സെറ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരുവനന്തപുരത്ത് സന്ദർശനം നടത്തുന്നതിനിടെ ഗുരുതര സുരക്ഷാ വീഴ്ച. സന്ദർശനത്തിനിടെ പോലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർന്നു. പോലീസ് സന്ദേശമെത്തിയത് സ്വകാര്യ സ്ഥാപനത്തിലെ വയർലെസ് സെറ്റിൽ. ഇതേ തുടർന്ന് തിരുവനന്തപുരം കരമനയിലുള്ള ഓഫ് റോഡ് എന്ന സ്ഥാപനത്തിൽ സിറ്റി പോലീസിന്റെയും കേന്ദ്ര സുരക്ഷാ സംഘത്തിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി വയർലെസ് സെറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്. അവ എവിടെ നിന്നെത്തിച്ചതാണെന്നതും എന്തിനാണ് കൊണ്ടുവന്നതെന്നും പരിശോധിച്ച് വരികയാണ്. ഞായറാഴ്ചയാണ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി കേരളത്തിലെത്തിയത്. ഇതിനിടെ ഇന്ന് രാവിലെ രാഷ്ട്രപതിക്ക് വധഭീഷണി ഉയർത്തിയ ഒരാളെ തൃശൂരിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശൂർ ചിറയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനാണ് പിടിയിലായത്. തൃശൂർ പോലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് ഇയാൾ വധഭീഷണി മുഴക്കിയത്.