
തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയില്‍ നിന്നും തഴഞ്ഞതില്‍ പ്രതിഷേധിച്ചിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അയയുന്നു എന്നാണ് പുറത്തുവരുന്ന സൂചനകള്‍.
ചെന്നിത്തല മന്ത്രിസഭയില്‍ ചേരണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെടുന്ന കാര്യം. ഇക്കാര്യത്തില്‍ ഇനിയും അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടില്ല. മന്ത്രിസഭയിലേക്ക ഇല്ലെന്ന നിലപാടിലാണ് അദ്ദേഹം. മറിച്ച് മന്ത്രിസഭില്‍ ചേരണമെങ്കില്‍ നിബന്ധനകളും അദ്ദേഹം മുന്നോട്ടു വെച്ചേക്കും.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച ചെന്നിത്തല എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന വിധത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് വ്യാജമാണ്. രാഹുല്‍ ഗാന്ധി വിളിച്ചതിന് പിന്നാലെ രാജിസന്നദ്ധത ചെന്നിത്തല അറിയിച്ചു എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ വ്യക്തമാക്കി. ഇനിയും അവഗണന സഹിക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധിയെ രമേശ് ചെന്നിത്തല അറിയിച്ചു എന്നും രാജിക്കത്ത് തയ്യാറാക്കാന്‍ രമേശ് ചെന്നിത്തല ഓഫീസിന് നിര്‍ദ്ദേശം നല്‍കിയെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്ത. എന്നാല്‍, ഇതെ തെറ്റായി പ്രചരിപ്പിക്കുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതിര്‍ന്ന നേതാവെന്ന പരിഗണനയല്‍ ആഭ്യന്തര വകുപ്പ് ചെന്നിത്തലക്ക് വിട്ടുനല്‍കാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. ചെന്നിത്തല മന്ത്രിസഭയില്‍ ഇല്ലെങ്കില്‍ മൂന്ന് പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും രമേശ് ചെന്നിത്തല മുന്നോട്ടുവെയ്ക്കാന്‍ സാധ്യതയുണ്ട്. നേരത്തെ ഹൈക്കമാന്‍ഡ് എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നു. അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. സതീശന് എല്ലാവിധ ആശംസകളും നേരുന്നു. മന്ത്രിസഭയിലെ മന്ത്രിമാരെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സീനിയോറിറ്റിയുണ്ടായിട്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിക്കുകയും പിന്നീട് ഹൈക്കമാന്‍ഡിന് വഴങ്ങുകയും ചെയ്ത രമേശ് ചെന്നിത്തലയ്ക്ക് സുപ്രധാന വകുപ്പ് നല്‍കാന്‍ കോണ്‍ഗ്രസില്‍ നീക്കം. അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ തേടാനാണ് മുതിര്‍ന്ന നേതാക്കളുടെ തീരുമാനം. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പാര്‍ട്ടിക്കൊപ്പം നിന്നിട്ടും തന്നെ അവഗണിച്ചുവെന്നും മന്ത്രിസഭയുടെ ഭാഗമാകാന്‍ ഇല്ലെന്നും ചെന്നിത്തല ഇന്നലെ നേതൃത്വത്തെ അറിയിച്ചിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ നില്‍ക്കാതെ അദ്ദേഹം ഗുരുവായൂരിലേക്ക് പോകുകയും ചെയ്തു. ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ചെന്നിത്തല, വി.ഡി.സതീശന് ആശംസകള്‍ നേരുകയും യുഡിഎഫ് പ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
ചെന്നിത്തല മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹത്തിന്റെ അനുയായികള്‍. ആഭ്യന്തരം ലഭിക്കുമെന് പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍. അതേസമയം ചെന്നിത്തല മന്ത്രിസഭയില്‍ ചേര്‍ന്നില്ലെങ്കില്‍ ആഭ്യന്തരം ഏറ്റെടുക്കാന്‍ വി ഡി സതീശന്‍ തയ്യാറായേക്കും. കെ സി വേണുഗോപാല്‍ പക്ഷവും ആഭ്യന്തരത്തില്‍ നോട്ടമിട്ടിട്ടുണ്ട്. സീനിയോരിറ്റി പരിഗണിക്കാതെ മുഖ്യമന്ത്രിയെ തീരുമാനിച്ചുവെന്നതാണ് രമേശ് ചെന്നിത്തലയുടെ അതൃപ്തിക്ക് കാരണം. പിന്നാലെ ഹരിപ്പാട് വഴി രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക് പോകുകയായിരുന്നു.
അതിനിടെ മടങ്ങിയെത്തിയ ചെന്നിത്തല വി.ഡി. സതീശന്‍ സന്ദര്‍ശിക്കാനെത്തും മുമ്പേ വീട്ടില്‍ നിന്നറങ്ങിപ്പോയി. ഗുരുവായൂരില്‍ നിന്നെത്തിയതിന് പിന്നാലെയാണ് ചെന്നിത്തലയെ കാണാന്‍ സതീശന്‍ എത്തുമെന്നായിരുന്നു തീരുമാനം. എന്നാല്‍ ബന്ധുവിനെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് ചെന്നിത്തല വീട്ടില്‍ നിന്നിറങ്ങി. ജോസഫ് വാഴയ്ക്കനും അന്‍വര്‍ സാദത്തും ചെന്നിത്തലയെ അനുഗമിച്ചു.
അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ കെസി ക്യാമ്പും കടുത്ത അതൃപ്തിയിലാണ്. കെസികെതിരെ ആസൂത്രിത നീക്കം നടന്നത് ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തും. ചില കേന്ദ്രങ്ങളില്‍ നിന്ന് ബോധപൂര്‍വമായ വ്യക്തിഹത്യ ശ്രമം നടന്നു. സതീശന് അനുകൂലമാണ് തീരുമാനമെങ്കില്‍ പ്രഖ്യാപനം നീട്ടേണ്ടതില്ലായിരുന്നു.
തീരുമാനം അറിയിച്ചത് അവസാനദിനം മാത്രമെന്നും കെസി പക്ഷം പറയുന്നു.
അതേസമയം, ഘടകകക്ഷികള്‍ക്കുള്ള മന്ത്രിസ്ഥാനങ്ങളും വകുപ്പുകളും തീരുമാനിക്കാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന് വൈകിട്ട് ചേരും. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങളുണ്ടായേക്കും. വ്യവസായം, വിദ്യാഭ്യാസം, തദ്ദേശം, പൊതുമരാമത്ത് ഉള്‍പ്പെടെ മുന്‍പ് കൈകാര്യം ചെയ്ത വകുപ്പുകള്‍ തന്നെ നല്‍കും. പൊതുമരാമത്ത് ആഗ്രഹിക്കുന്ന കേരളാ കോണ്‍ഗ്രസിനെ ജലവകുപ്പ് നല്‍കി തൃപ്തിപ്പെടുത്തിയേക്കും. തൊഴില്‍ വേണ്ടെന്ന് അഭിപ്രായമുള്ള ഷിബു ബേബി ജോണ്‍ ഫിഷറീസിലും ടൂറിസത്തിലുമാണ് ഉറ്റുനോക്കുന്നത്.
വി.ഡി.സതീശന്റെ നേതൃത്വത…







