
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളില്‍ താല്‍ക്കാലിക ആശ്വാസം.
പരസ്യ പ്രതികരണം പാടില്ലെന്ന് കെപിസിസി അധ്യക്ഷനും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷിയും അറിയിച്ചു.
ഇതിനിടെ, രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളെ കാണുന്നുണ്ട്.
ഡൽഹിയില്‍ പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും കരാഹുല്‍ഗാന്ധിയെയും കാണും. മഹാരാഷ്രയിലെ സംഘടനാ കാര്യങ്ങളാണ് ചർച്ചയിലെന്നാണ് ചെന്നിത്തലയുടെ വിശദീകരണം. എങ്കിലും കേരള കാര്യങ്ങളും ചർച്ച ചെയ്യുമെന്നാണ് സൂചന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരും മുൻപേ മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസില്‍ അസാധാരണ മുറവിളിയാണ് നടക്കുന്നത്. തന്നെ ഉയർത്തിക്കാട്ടിയുള്ള കെ സുധാകരൻ്റെ അടക്കം പരസ്യ പ്രതികരണങ്ങള്‍ തള്ളിക്കളയാതെ കെസി വേണുഗോപാല്‍.
നയിക്കാൻ കെ സി വരണമെന്നുള്ള ക്യാമ്പയിനും അതിനെ തള്ളി വി ഡി സതീശന് വേണ്ടിയുള്ള നീക്കങ്ങളും കൃത്യമായ ആസൂത്രണത്തിൻ്റെ അടിസ്ഥാനത്തിലാണ്. കെസിക്കും വിഡിക്കുമായുള്ള പോരിനിടെ വിവാദങ്ങള്‍ക്കില്ലാതെ മാറി നില്‍ക്കുകയാണ് രമേശ് ചെന്നിത്തല.



