സംസ്ഥാനത്ത് കൊടും ചൂട്;കോട്ടയം ജില്ലയില്‍ താപനില ഉയരാൻ സാധ്യത;ഇന്നലെ സംസ്ഥാനത്തെ ഉയർന്ന താപനില പാലക്കാട് (39.6)

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഞായറാഴ്ചവരെ പാലക്കാട്ട് ഉയർന്ന താപനില 40 ഡിഗ്രി വരെയും കൊല്ലത്ത് 39 ഡിഗ്രി വരെയും കോട്ടയത്ത് 38 ഡിഗ്രി വരെയും തിരുവനന്തപുരം,

video
play-sharp-fill

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും ഉയരാൻ സാദ്ധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ സംസ്ഥാനത്തെ ഉയർന്ന താപനില പാലക്കാട് (39.6) രേഖപ്പെടുത്തി.

കനത്ത ചൂടില്‍ നിര്‍ജലീകരണം മാത്രമല്ല. ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യത ഏറെയാണെന്ന് പറയുന്നു. ധാരാളം വെള്ളം കുടിക്കുക, പകല്‍ സമയത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക എന്നിങ്ങനെ ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചു. ​ചൂട് കണക്കിലെടുത്ത് ​നേരത്തെ തന്നെ തൊഴിൽ സമയത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group