Spread the love

കോട്ടയം: രാമപുരത്ത് ബസിൽ വച്ച് സ്ത്രീയുടെ രണ്ടര പവന്റെ മാല മോഷ്ടിച്ച കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേരെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

തമിഴ്നാട് തിരുനെൽവേലി സ്വദേശിനി നാഗവല്ലി ജയറാം
(30/25 ),മധുരെ സ്വദേശിനി, തമിഴ്നാട് സ്വദേശി ജയറാം കൃഷ്ണൻ ( 32/25 ), മധുരെ സ്വദേശി തങ്കപാണ്ടി ( 39/25 ) എന്നിവരാണ് പോലീസ് പിടിയിൽ ആയത്.

21.03.25 തീയതിയാണ് രാമപുരം കൂത്താട്ടുകുളം റോഡിൽ സർവീസ് നടത്തുന്ന പ്രൈവറ്റ് ബസിൽ വച്ച് രാമപുരം സ്വദേശിനിയായ 78 കാരിയുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഒന്നും രണ്ടും പ്രതികൾ ചേർന്ന് മോഷ്ടിച്ചത്. കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരവേ പ്രതികളെ കുറിച്ച് സൂചന ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നും രണ്ടും പ്രതികളുടെ ഭർത്താക്കന്മാരാണ് അറസ്റ്റിലായ മറ്റു രണ്ടു പേർ. ഇവരാണ് മോഷണ സ്വർണ്ണം വിൽക്കാൻ സഹായം ചെയ്തിരുന്നത്. ഇതിലെ ഒന്നാം പ്രതിയായ നാഗവല്ലിക്ക് തമിഴ്നാട്ടിലും കേരളത്തിലുമായി അഞ്ചിലധികം മോഷണക്കേസുകൾ ഉണ്ട്.

രാമപുരം പോലീസ് ഇൻസ്‌പെക്ടർ അഭിലാഷ്, സബ് ഇൻസ്‌പെക്ടർ സാബു ആന്റണി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഷീജ, റിനി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീത്, പ്രദീപ്, ശ്യാം മോഹൻ എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.