ബജറ്റ് സമ്മേളനം: രാജ്യസഭയിൽ എൻഡിഎക്കു തലവേദന :നിലവിലുള്ള 225 അംഗങ്ങളിൽ ഭരണപക്ഷത്ത് 101 പേർ മാത്രം.
ന്യൂഡൽഹി: രാജ്യസഭയിൽ കേവല ഭൂരിപക്ഷമില്ലാത്തതു ബജറ്റ് സമ്മേളനത്തിൽ എൻഡിഎക്കു തലവേദനയാകും. 245 അംഗ സഭയിൽ നിലവിൽ ബിജെപിയുടെ 86 അംഗങ്ങളടക്കം എൻ ഡിഎക്ക് 101 അംഗങ്ങളാണുള്ളത്. നിലവിൽ സഭയിൽ 225 അംഗങ്ങളുള്ളതിനാൽ, ഭൂരിപക്ഷ മുറപ്പിക്കാൻ 113 അംഗങ്ങൾ വേണം.
കോൺഗ്രസിന്റെ 26. ത്യണമൂൽ കോൺഗ്രസിൻറെ 13 എന്നിവയടക്കം പ്രതിപക്ഷ ഇന്ത്യാമുന്നണിക്ക് നിലവിൽ 87 അംഗങ്ങളാണുള്ളത്. മറ്റുള്ളവർ ഇരു മുന്നണികളിലുമില്ലാത്തവരാണ്. 9 അംഗങ്ങളുള്ള ബിജു ജനതാദളിൻ്റെ പിന്തുണ ഇതുവരെ എൻഡിഎക്കു ലഭിച്ചിരുന്നു.
ലോ ക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടർ ന്ന് ഇനി ബിജെപിയെ പിന്തുണയ്ക്കില്ലെന്നു ബിജു ജനതാദൾ പ്രഖ്യാപിച്ചിരുന്നു. വൈഎസ്ആർ കോൺഗ്രസിന് 11 അംഗങ്ങ ഇം എഐഎഡിഎംകെയ്ക്ക് 4 അംഗങ്ങളുമാണുള്ളത്. ബജറ്റ് സമ്മേളനത്തിനു ശേഷം, രാജ്യസഭയിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പോ ടെ മുൻതൂക്കം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിഹാർ, മഹാരാഷ്ട്ര, അസം എന്നിവിടങ്ങളിൽ 2 വീതവും ഹരിയാന, മധ്യപ്രദേശ്, രാജ സ്ഥാൻ, ത്രിപുര എന്നിവിടങ്ങളിൽ ഒന്നു വീത വും സീറ്റുകൾ ജയിക്കാമെന്ന് എൻഡിഎ കണക്കുകൂട്ടുന്നു. നാമനിർദേശം ചെയ്ത അംഗങ്ങളു ടെ പിന്തുണയും അടിയന്തരഘട്ടങ്ങളിൽ ലഭി ക്കുമെന്ന പ്രതീക്ഷയിലാണു പാർട്ടി.
തെലങ്കാനയിലെ ഏക സീറ്റ് നേടാമെന്ന പ്രതീക്ഷയിലാണു സംസ്ഥാനത്തെ ഭരണക ക്ഷിയായ കോൺഗ്രസ്.
അതേസമയം, രാജസ്ഥാനിൽ കെ.സി.വേ ണുഗോപാൽ ഒഴിഞ്ഞ സീറ്റ് ബിജെപി പിടിച്ചെടുക്കും. ഹരിയാനയിലെ സീറ്റ് നേടാമെന്നും ബി ജെപി കരുതുന്നു. കോൺഗ്രസും ഈ സീറ്റിൽ കണ്ണുവയ്ക്കുന്നുണ്ട്.
ബിജെപിയെ പിന്തുണയ്ക്കുന്ന പ്രാദേശിക കക്ഷികളുടെയോ സ്വതന്ത്രരുടെയോ പിന്തുണ ലഭിക്കുമെന്നാണു കണക്കുകൂട്ടൽ.