Spread the love

കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ ബസ് കയറി യാത്രക്കാരി മരിച്ച സംഭവത്തിൽ തിരുനക്കര, നാഗമ്പടം ബസ് ബസ് സ്റ്റാൻഡുകളിലെ  അപകടകരമായ ട്രാഫിക് ക്രമീകരണത്തെ മറികടക്കാൻ ബദൽ മാർഗങ്ങളുമായി നഗരസഭ.

video
play-sharp-fill

തിരുനക്കര ബസ് സ്റ്റാൻഡിൽ ബസ് കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഭാഗത്ത് അടിയന്തരമായി ഹംബ് സ്ഥാപിച്ച്‌ ബസുകളുടെ സ്പീഡ് നിയന്ത്രിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തണമെന്നും  ബസുകൾ പോകേണ്ട വഴി വേർതിരിക്കുന്നതിന്  ടാര്വീപ്പകള് വെള്ള പെയിന്റടിച്ച്‌ റിഫ്ളക്ടറോടുകൂടി സ്ഥാപിക്കുന്നതിനുമാണ് തീരുമാനിച്ചത്. യോഗത്തിൾ ചെയർമാൻ എം.പി.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.

 

തിരുനക്കര ബസ് ബേയിലൂടെ യാത്രക്കാരെ കയറ്റിയിറക്കി പോകുന്നതും ബസ് അനധികൃതമായി പാർക്ക് ചെയ്യുന്നതും നിയന്ത്രിക്കും. രാവിലെയും വൈകുന്നേരവും ട്രാഫിക് നിയന്ത്രിക്കുന്നതിന് രണ്ടു പോലീസ് ഉദ്യോഗസ്ഥരെ അഡീഷണലായി നിയമിക്കുന്നതിനും തിരുനക്കര ബസ് ബേയില്‍ ബസുകളുടെ ഓവർടേക്ക് ഒഴിവാക്കുന്നതിന് ബസ് ബേയുടെ മധ്യഭാഗത്ത് കൂടി ഡിവൈഡർ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. ബസ് സ്റ്റാൻഡിൽ മറ്റു വാഹനങ്ങൾ പ്രവേശിക്കുന്നതു തടയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഗമ്പടം ബസ് സ്റ്റാൻഡിൽ ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്ന ഫുട്പാത്ത് കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനും ബസ് സ്റ്റാൻഡിൽ തമ്പടിച്ചിരിക്കുന്ന എച്ച്‌ഐവി പോസിറ്റീവായ യാചകരെ പ്രത്യേക സെല്ലിലേക്ക് മാറ്റുന്നതിനും പോലീസിന് നിർദ്ദേശം  നല്കും.

ശാസ്ത്രി റോഡിലെ വെയിറ്റിംഗ് ഷെഡിങ്ങ് മുൻവശത്തെ ബസ്ബേയിൽ മാത്രമേ ബസുകള് നിര്ത്തി യാത്രക്കാരെ കയറ്റുന്നുള്ളൂവെന്ന് ഉറപ്പാക്കാൻ പോലീസിന് നിർദ്ദേശം  നല്കുമെന്നും അദ്ദേഹം അറിയിച്ചു.