
സ്വന്തം ലേഖകൻ
ചെന്നൈ: രാജീവ്ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന പേരറിവാളൻ മോചിതനായി. ചെന്നൈ പുഴൽ ജയിലിൽ നിന്നാണ് പേരറിവാളൻ പുറത്തിറങ്ങിയത്.
സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് 31 വർഷത്തിലധികമായി ജയിലിൽ കഴിയുകയായിരുന്ന പേരറിവാളൻ ജയിൽ മോചിതനായത്.
ജയിൽ മോചിതനായ പേരറിവാളനെ സ്വീകരിക്കാനായി അമ്മ അര്‍പ്പുതാമ്മാളും സുഹൃത്തുക്കളും പുഴല്‍ ജയിലിന് മുന്നില്‍ എത്തിയിരുന്നു. രാജീവ് ഗാന്ധിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബെല്‍റ്റ് ബോംബ് നിര്‍മിക്കാന്‍ ബാറ്ററി വാങ്ങി നല്കി എന്നതായിരുന്നു പേരറിവാളനെതിരായ കുറ്റം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ എന്തിന് വേണ്ടിയാണ് ബാറ്ററി വാങ്ങി നൽകിയതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു എന്ന് അന്വേഷണ സംഘം തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
ഇതേ തുടർന്ന് പേരറിവാളന്റെ മോചനത്തിനായി തമിഴ്നാട്ടിൽ നിന്നും വലിയ ശ്രമങ്ങൾ നടന്നു. എന്നാൽ പേരറിവാളൻ ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യം സംബന്ധിച്ച തമിഴ്നാട് സർക്കാരിന്റെ ശുപാർശ പരിഗണിക്കാൻ ഗവർണർ വൈകുന്നത് കണക്കിലെടുത്താണ് ഇപ്പോൾ സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.







