Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത ഓണ്‍ലൈന്‍ ഏജന്‍സിയിൽ നിന്നും നഷ്ടപ്പെട്ട പണം തിരികെപിടിച്ച് ഉടമയ്ക്ക് നൽകി കോട്ടയത്തെ സൈബർ പൊലീസ് സ്റ്റേഷന്‍ ടീം.

ജില്ലാ പൊലീസ് മേധാവി ഡി ശില്പ ഐപിഎസിന്റെ നിർദ്ദേശപ്രകാരം സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണം തിരികെ പിടിച്ചു നല്‍കിയത്. വിദേശത്ത് നഴ്‌സിംഗ് കെയര്‍ടേക്കര്‍ ജോലിക്കായി ഒരു ലക്ഷം രൂപയും പാസ്‌പോര്‍ട്ട് രേഖകളും കൈവശപ്പെടുത്തി കബളിപ്പിച്ച ഓണ്‍ലൈന്‍ ഏജന്‍സിയില്‍ നിന്നുമാണ് പണം തിരികെ വാങ്ങി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണ്‍ലൈന്‍ പരസ്യം കണ്ട് 2020 ഡിസംബറില്‍ രണ്ട് തവണകളായി 50,000 രൂപ വീതമാണ് വീട്ടമ്മ നല്‍കിയത്. ഒരു ലക്ഷത്തോളം രൂപയാണ് ഇവര്‍ അയച്ചു നല്‍കിയത്. ബാങ്ക് അക്കൗണ്ട് വഴി അയച്ച വീട്ടമ്മ, ഈ ഇടപാട് തട്ടിപ്പാണെന്ന് ബോധ്യമായപ്പോള്‍ കോട്ടയം സൈബര്‍ പൊലീസിനെ സമീപിച്ച്‌ പരാതി നല്‍കുകയായിരുന്നു.

സൈബര്‍ പൊലീസ് ബന്ധപ്പെട്ട ഓണ്‍ലൈന്‍ ഏജന്‍സിയുടെ വിവരങ്ങള്‍ ശേഖരിച്ചുനടത്തിയ അന്വേഷണം ഫലം കാണുകയും, അതുവഴി വീട്ടമ്മക്ക് നഷ്ടമായ മുഴുവന്‍ തുകയും അവരുടെ അക്കൗണ്ട് വഴി തന്നെ തിരികെ ലഭിച്ചിട്ടുള്ളതുമാണ്.

കോട്ടയം മാഞ്ഞൂര്‍ സ്വദേശിനിയായ വീട്ടമ്മക്കാണ് ഈ ദുര്യോഗം നേരിട്ടത്. 2020 ഡിസംബറില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരുവര്‍ഷക്കാലം പൂര്‍ണമായും ഓണ്‍ലൈന്‍ ഏജന്‍സിയില്‍ വിശ്വാസമര്‍പ്പിച്ച്‌ കഴിയുകയായിരുന്നു വീട്ടമ്മ. 2022 ജനുവരിയിലാണ് പരാതിക്കാരി സൈബര്‍ പൊലീസിനെ സമീപിക്കുന്നത്. സമാനരീതിയിലുള്ള ഒട്ടനവധി പരാതികള്‍ കോട്ടയം സൈബര്‍ പൊലീസിന്റെ സജീവ അന്വേഷണത്തിലാണെന്ന് കോട്ടയം ജില്ലാ പൊലിസ് മേധാവി ഡി.ശില്പ അറിയിച്ചു.